തലശ്ശേരിയില്‍ യുവമോര്‍ച്ച മഹാറാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം ; ഡിവൈഎഫ്ഐ നേതാവിന്റെ പേരിൽ പോലീസ് കേസ് എടുത്തു

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : കെ.ടി ജയകൃഷ്ണന്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച തലശ്ശേരിയില്‍ നടത്തിയ മഹാറാലിക്ക് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കും പ്രകോ
പനപരമായ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി എന്‍ ജിഥുന്‍ പരാതി നല്‍കി. “നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല’ ബി.ജെ.പി റാലിയില്‍ ഭീഷണിയും വെല്ലുവിളിയും, ഉയര്‍ത്തിയാണ് ജാഥ നഗരത്തില്‍ നടത്തിയത്‌ “.

തലശേരി എ.എസ്പി വിഷ്ണു പ്രദീപിന് നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലി ദാന ദിനത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ നടന്ന പ്രകടനത്തില്‍ ഉയര്‍ന്ന പച്ചയായ മുദ്രാവാക്യങ്ങള്‍ നേതൃത്വത്തിന്റെ അറിവോടെ ആണൊയെന്ന് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.കെ.എ ലത്തീഫ് ആവശ്യപ്പെട്ടു. തലശേരി ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നും തുടങ്ങി മേല്‍പാലം, സംഗമം കവല, ഒ.വി.റോഡ്, പഴയ ബസ് സ്റ്റാന്റ്, ലോഗന്‍ സ് റോഡ് ,വഴി പുതിയ ബസ് സ്റ്റാന്റിലെ പൊതുസമ്മേളന സ്ഥലത്തെത്തുകയായിരുന്നു. ബിജെപി.തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയാണ് പൊതുയോഗം ഉദ്ഘാടനം ചെയ്തതത്

സി പി എമ്മുകാരാല്‍ കൊല്ലപ്പെട്ട നേതാവിന്റെ ബലിദിനത്തില്‍ ഇതര സമുദായത്തെ അസഭ്യം വിളിച്ചും, ഭീഷണിപ്പെടുത്തിയും പ്രകടനം നടത്താന്‍ യുവമോര്‍ച്ചയെ പ്രേരിപ്പിച്ച വികാരം എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലയ്ക്ക് വര്‍ഗീയതയുടെ മത്ത് പിടിച്ച അണികളെ നിയന്ത്രിക്കാന്‍ ബിജെപി നേതൃത്വം തയാറാവണം. ഇത്തരം തെമ്മാടി കൂട്ടങ്ങള്‍ക്ക് എതിരെ പോലീസ് സ്വമേധയാ കേസ് എടുക്കണം. അല്ലങ്കില്‍ മുസ്ലിം ലീഗ് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അഡ്വ. കെ എ ലത്തീഫ് പറഞ്ഞു.

കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച ജാഥയില്‍ ഇതര സമുദായക്കാരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി സ്വരത്തില്‍ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ പരാതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടിയും രംഗത്ത് വന്നിട്ടുണ്ട്.
രാജ്യത്തുടനീളം സംഘ് പരിവാര്‍ ആസൂത്രിതമായി നടപ്പിലാക്കുന്ന വംശീയ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ എന്നും നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വര്‍ഗ്ഗീയ ശക്തികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ പോലീസും അഭ്യന്തര വകുപ്പും ജാഗ്രത പുലര്‍ണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...