ചേര്‍ത്തല : സി.പി.എം നേതാവും തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന അഡ്വ. പി.എസ് ജ്യോതിസ് പാര്‍ട്ടി വിട്ടു. എന്‍.ഡി.എ സ്വതന്ത്രനായി ചേര്‍ത്തലയില്‍ മത്സരിക്കാന്‍ തീരുമാനം. 25 വര്‍ഷത്തിലധികമായി സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് പാര്‍ട്ടി മരുത്തോര്‍വട്ടം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റായുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായിരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ പരിഗണിക്കുമെന്ന് നേരത്തെ സൂചന ഉയര്‍ന്നെങ്കിലും പിന്നീട് ഒഴിവാക്കിയതാണ് പാര്‍ട്ടി വിടുന്നതിന് കാരണമെന്നാണ് വിവരം.
മുതിര്‍ന്ന സി.പി.എം നേതാവും എം.എല്‍.എയുമായിരുന്ന എന്‍.പി തണ്ടാരുടെ മരുമകനായ ജ്യോതിസിന് അരൂര്‍ നിയോജക മണ്ഡലത്തില്‍ ഏറെ സ്വാധീനമുണ്ട്. എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയന്‍ മുന്‍ സെക്രട്ടറി പരേതനായ പി.കെ സുരേന്ദ്രന്റെ മകനായ ജ്യോതിസ് എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗമാണ്. ചേര്‍ത്തല കോടതിയിലെ അഭിഭാഷകനുമാണ്. പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച ഘട്ടത്തില്‍ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ജ്യോതിസിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ മണ്ഡലത്തില്‍ മത്സരം കടുപ്പിക്കാമെന്നാണ് ബി.ഡി.ജെ.എസ് നേതൃത്വത്തിന്റെ പ്രതീക്ഷ.