ഗവര്‍ണര്‍ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയെക്കാളും നന്നായി തനിക്കറിയാമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവര്‍ണര്‍ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയെക്കാളും നന്നായി തനിക്കറിയാമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. താന്‍ കേരളത്തിലേക്ക് എപ്പോ വരണമെന്ന് രമേശ് ചെന്നിത്തല തീരുമാനിക്കേണ്ട. രമേശ് ചെന്നിത്തലയ്ക്ക് ഗവര്‍ണര്‍ പദവിയെക്കുറിച്ച്‌ അജ്ഞതയാണ്. സഭാ വിഷയങ്ങളില്‍ ഗവര്‍ണറായ താന്‍ ഇടപെടുന്നതില്‍ തെറ്റില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഓര്‍ത്തഡോക്സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ ശ്രീധരന്‍പിള്ള ഇടപെടുന്നത് ബി.ജെ.പിക്കാരനെ പോലെയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ളയെ വിമര്‍ശിച്ചിരുന്നു. സാധാരണ നിലയില്‍ ഗവര്‍ണര്‍മാര്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല.

ഗവര്‍ണര്‍ ആണെന്നത് മറന്നുകൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ പോലെയാണ് ശ്രീധരന്‍പിള്ള പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...