പി​എ​സ്‌​സി ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ഗ​താ​ഗ​ത വ​കു​പ്പി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടിപ്പ്​ ; ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാ​ക്ക​നാ​ട്: പി​എ​സ്‌​സി ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ഗ​താ​ഗ​ത വ​കു​പ്പി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ​യാ​ൾ പി​ടി​യി​ൽ. കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യ തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന സ​ര​സ മ​ന്ദി​ര​ത്തി​ൽ ഗോ​പ​കു​മാ​ര​ൻ ത​മ്പി(52)​യെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സ് ആണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. 2015-ൽ ​കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ന​ട​ത്തി​യ അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ത​സ്തി​ക​യി​ലേ​ക്കു​ള്ള പ​രീ​ക്ഷ പാ​സാ​യ ശ​ര​ത്ത് എ​ന്ന യു​വാ​വാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ അ​യോ​ഗ്യ​നാ​യ ശ​ര​ത്തി​ന് ജോ​ലി ത​ര​പ്പെ​ടു​ത്താ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ഗോ​പ​കു​മാ​ര​ൻ ത​മ്പി​യും കൂ​ട്ടാ​ളി​ക​ളും പ​ല ത​വ​ണ​ക​ളാ​യി 5,75,000 രൂ​പ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു​വ​രെ ജോ​ലി ശ​രി​യാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു. ഗോ​പ​കു​മാ​ര​ൻ ത​മ്പിയെ പി​എ​സ്‌​സി ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ണെ​ന്നു പ​റ​ഞ്ഞാ​ണ് കേ​സി​ലെ മ​റ്റൊ​രു പ്ര​തി സു​രേ​ഷ്കു​മാ​ർ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ദീ​ർ​ഘ​നാ​ള​ത്തെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.
സു​രേ​ഷ് കു​മാ​റി​നെ​യും, മ​റ്റൊ​രു പ്ര​തി​യാ​യ ദീ​പ​ക്കി​നെ​യും നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​ൻ​ഫോ​പാ​ർ​ക്ക് സി​ഐ വി​ബി​ൻ​ദാ​സ്, എ​സ്ഐ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....