കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍നിന്ന് കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡി.വൈ.എസ്.പിയ്ക്കെതിരെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍നിന്ന് കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡി.വൈ.എസ്.പിയ്ക്കെതിരെ കൂടുതല്‍ അന്വേഷണം. വേലായുധന്‍ നായര്‍ അന്വേഷിച്ച എല്ലാ കേസുകളും വിജിലന്‍സ് പരിശോധിക്കുന്നു. എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പിയായ വേലായുധന്‍ നായര്‍ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന നാരായണില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്.

തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 2 ലെ എസ്.പി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. വേലായുധന്‍ നായര്‍ ഇതുവരെ അന്വേഷിച്ച എല്ലാ കേസുകളുടേയും ഫയല്‍ പുനപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മറ്റുള്ള കേസുകളിലും ഇതുപോലെയുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ടോയെന്നാണ് പ്രധാന പരിശോധന. മാത്രമല്ല വേലായുധന്‍ നായരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായ നാരായണനുമായുള്ള ഇടപാടുകളിലും അന്വേഷണം നടക്കുന്നുണ്ട്. മൂന്നു വര്‍ഷമായി വേലായുധന്‍ നായര്‍ വിജിലന്‍സിലുണ്ട്. നാരായണന്‍റെ കേസിനു പുറമേ നിരവധിക്കേസുകള്‍ ഇദ്ദേഹം അന്വേഷിച്ചിട്ടുണ്ട്.

വിരമിക്കാന്‍ ഒന്നര വര്‍ഷമാണ് ഇനി ബാക്കിയുള്ളത്. ഇതിനു പുറമേ എല്ലാ ഉദ്യോഗസ്ഥരേയും വിജിലന്‍സിന്‍റെ ഇന്‍റലിജന്‍സ് സംവിധാനം നിരീക്ഷിക്കുന്നെന്നാണ് സൂചന. ഇതിനു പുറമേ നാരായണന്‍റെ അനധികൃത സമ്പാദ്യത്തെ കുറിച്ച് അന്വേഷണം വിജിലന്‍സ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രത്യേക യൂണിറ്റ് ഒന്നിലെ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. നേരത്തെ നാരായണന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഡി.വൈ.എസ്.പിക്ക് കൈക്കൂലി നല്‍കിയതിന്‍റെ രേഖകള്‍ പിടിച്ചെടുത്തത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് നാരായണനെ വിജിലന്‍സ് കയ്യോടെ പിടികൂടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...