പി.എസ്.സി പരീക്ഷാ ക്രമക്കേട് : രേഖകളുടെ പരിശോധനയിലേക്ക് അന്വേഷണസംഘം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ രേഖകളുടെ പരിശോധനയിലേക്ക് അന്വേഷണസംഘം. ആസൂത്രണ ബോർഡ് ചീഫ് തസ്തികളിലേക്ക് നടത്തിയ പരീക്ഷയുടെ രേഖകൾ ഉടൻ അന്വേഷണസംഘം പരിശോധിക്കും. രേഖകൾ ആവശ്യപ്പെട്ട് അന്വേഷണസംഘം പി.എസ്.സിക്ക് കത്ത് നൽകിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേടിൽ കൂടുതൽ പേരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഈ പരാതികൾ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. നിലവിൽ ആസൂത്രണ ബോർഡ് ചീഫുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് ആദ്യം കണ്ടെത്തിയത്. അതിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. അതിനപ്പുറമുള്ള പല പരാതികളും ക്രൈബ്രാഞ്ചിന് മുന്നിലും രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിലും വന്നിട്ടുണ്ട്.

ഈ പരാതികൾ കൂടി പരിശോധിക്കാനാണ് ക്രൈബ്രാഞ്ച് സംഘം ഇപ്പോൾ നീക്കം നടത്തുന്നത്. ആദ്യഘട്ടത്തിൽ പി എസ് സിക്ക് കത്ത് നൽകി ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ കൈപ്പറ്റുകയാണ് ചെയ്യുക. അതിന് ശേഷം വിശദമായി പരിശോധിക്കും. തുടർ നടപടികൾ പിന്നീട് സ്വീകരിക്കും. പരാതികളെല്ലാം ക്രോഡീകരിച്ചുള്ള അന്വേഷണത്തിനാണ് ക്രൈബ്രാഞ്ച് സംഘം തീരുമാനിച്ചിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...