തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും കായിക പരീക്ഷകളും മാറ്റിവെച്ചു. ഏപ്രില്‍ 14 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. മാര്‍ച്ച് 31വരെ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റിവെച്ചു. ഏപ്രില്‍ മാസത്തെ ഇന്റര്‍വ്യൂ പ്രോഗ്രാം പുതുക്കി പ്രസിദ്ധീകരിക്കുന്നതാണെന്നും പി.എസ്.സി അറിയിച്ചു. നേരത്തെ കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 20 വരെ നിശ്ചയിച്ചിരുന്നു പരീക്ഷകള്‍, ഒറ്റത്തവണ പ്രമാണ പരിശോധന, പ്രായോഗിക പരീക്ഷകള്‍ എന്നിവ കമ്മീഷന്‍ മാറ്റിവെച്ചിരുന്നു.
കൊറോണ : പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി
RECENT NEWS
Advertisment