തിരുവനന്തപുരം : സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക്‌ഹോള്‍ഡേഴ്‌സും ഉദ്യോഗസ്ഥരും തമ്മിലുള്ള ചര്‍ച്ച സെക്രട്ടറിയേറ്റില്‍ ആരംഭിച്ചു. എല്‍ജിഎസ്, സിപിഒ, ഉദ്യോഗാര്‍ത്ഥികളുമായി ആഭ്യന്തര സെക്രട്ടറിയും എഡിജിപി മനോജ് എബ്രഹാമുമാണ് ചര്‍ച്ച നടത്തുന്നത്. 26 ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ തലത്തില്‍ നേരിട്ട് ചര്‍ച്ചയ്‌ക്ക് വഴിയൊരുങ്ങുന്നത്. എല്‍ജിഎസ്, സിപിഒ ഉദ്യോഗാര്‍ത്ഥികളില്‍ മൂന്ന്പേര്‍ വീതമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണനും ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രിമാരോ ജനപ്രതിനിധികളോ പങ്കെടുക്കാതെ ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുന്നതിനെ യൂത്ത്കോണ്‍ഗ്രസ് വിമര്‍ശിച്ചു. കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണോ എന്നായിരുന്നു യൂത്ത്കോണ്‍ഗ്രസിന്റെ ചോദ്യം.