അടൂര്‍ പ്രകാശിനെ പിന്തുണച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

കോന്നി : അടൂർ പ്രകാശ് ഒരു രാഷ്ട്രീയ യാഥാർത്ഥ്യമാണെന്ന് മനസ്സിലാക്കാത്ത ചില നേതാക്കളാണ് അദ്ദേഹത്തിനെതിരായി അനാവശ്യ വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ് ആരോപിച്ചു.

കാൽനൂറ്റാണ്ടുകാലം കോന്നി മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുകയും വികസന പ്രക്രിയകളിൽ മറ്റേത് നിയോജകമണ്ഡലത്തിനേയും വെല്ലുന്ന വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്ത അടൂർ പ്രകാശിന്റെ കാലഘട്ടം കോന്നിയെ സംബന്ധിച്ചിടത്തോളം സുവർണ്ണലിപികളിൽ രേഖപ്പെടുത്തപ്പെടുത്തപ്പെട്ട കാലമാണ്. ഉപതെരഞ്ഞെടുപ്പിൽ അടക്കം അദ്ദേഹത്തിന്റെ  വാക്കുകൾക്ക് താനടക്കമുള്ളവർ വില കൊടുത്തിരുന്നുവെങ്കിൽ  കോന്നിയിൽ നിന്ന് അതിശക്തനായ ഒരു കോൺഗ്രസ് എംഎൽഎ ഉണ്ടാകുമായിരുന്നു.

ഇപ്പോൾ പൊതുതെരഞ്ഞെടുപ്പ് സമയത്തും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി എന്നുള്ള രീതിയിൽ ജയസാധ്യതയുള്ള ഒരു സ്ഥാനാർഥി എന്ന് റോബിൻ പീറ്ററിന്റെ  പേര് അടൂർ പ്രകാശ് പ്രതിപാദിച്ചത് തികച്ചും യാദൃശ്ചികമാണ്. ഇതില്‍ യാതൊരു അച്ചടക്ക ലംഘനവും ഇല്ല. കോന്നിയിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി എല്ലാ നേതാക്കളും പ്രവർത്തകരും ഒരേ മനസ്സോടുകൂടി രംഗത്ത് ഇറങ്ങേണ്ട സമയത്ത് വിവാദ പ്രസ്താവനകളിലൂടെ അനുകൂലസാഹചര്യം വഷളാക്കാൻ ശ്രമിക്കുന്ന നടപടി കോൺഗ്രസ് നേതൃത്വം കർശനമായി വിലക്കണമെന്ന് ജ്യോതി പ്രസാദ് ആവശ്യപ്പെട്ടു.

ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും കൂടുതൽ അവസരങ്ങൾ നൽകും എന്നുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ച് കോന്നിയിൽ വരുന്ന ഏറ്റവും ഉചിതമായ  സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നുള്ളതാണ് എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും കടമ. ഇനിയും ഗ്രൂപ്പും ജാതിയും മതവും പറഞ്ഞ് പരസ്പരം ചെളിവാരിയെറിഞ്ഞാല്‍ പിന്നീട് ദുഖിക്കേണ്ടിവരുമെന്നും ജ്യോതി പ്രസാദ് മുന്നറിയിപ്പു നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...