പത്തനംതിട്ട : തിരുവനന്തപുരത്ത് കാരികോണത്ത് പി.എസ് സി റാങ്ക് ലിസ്റ്റിൽ പെട്ട അനു എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട പി.എസ്.സി ഓഫീസിലേക്ക് മാർച്ചും റീത്തു സമർപ്പണവും നടത്തി. ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ യുവജന സമൂഹത്തോടുള്ള പി.എസ്.സിയുടെ നിലപാട് വഞ്ചനാപരമാണെന്നും ധാർമ്മിക ഉത്തരവാദിത്വം എറ്റെടുത്ത് പി.എസ്.സി ചെയർമാൻ തൽസ്ഥാനം രാജിവെച്ച് പൊതുസമുഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്ടറി എം.എം.പി ഹസൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷിജു തൊട്ടപ്പുഴശ്ശേരി , നിയോജക മണ്ഡലം പ്രസിഡന്റ് അഫ്സൽ വി. ഷെയ്ക്, അഖിൽ അഴൂർ , വിഷ്ണു ആര്‍. പിള്ള, അലക്സാണ്ടർ തോമസ് , ബാസിൽ താക്കറെ, അഭിജിത്ത് സോമൻ, സുബഹാൽ അബ്ദുൾ, മെബിൻ നിരവേൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.