പി.എസ് സി ഓഫീസിനു മുമ്പിൽ യൂത്ത് കോൺഗ്രസ് റീത്തു വെച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവനന്തപുരത്ത് കാരികോണത്ത് പി.എസ് സി റാങ്ക് ലിസ്റ്റിൽ പെട്ട അനു എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട പി.എസ്.സി  ഓഫീസിലേക്ക് മാർച്ചും റീത്തു സമർപ്പണവും നടത്തി. ജില്ലാ പ്രസിഡന്റ്  എം.ജി കണ്ണൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ യുവജന സമൂഹത്തോടുള്ള പി.എസ്.സിയുടെ നിലപാട് വഞ്ചനാപരമാണെന്നും ധാർമ്മിക ഉത്തരവാദിത്വം എറ്റെടുത്ത്  പി.എസ്.സി ചെയർമാൻ തൽസ്ഥാനം രാജിവെച്ച് പൊതുസമുഹത്തോട് മാപ്പ് പറയണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറി എം.എം.പി  ഹസൻ അദ്ധ്യക്ഷത  വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ്  അൻസർ മുഹമ്മദ്,  യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷിജു തൊട്ടപ്പുഴശ്ശേരി , നിയോജക മണ്ഡലം പ്രസിഡന്റ് അഫ്സൽ വി. ഷെയ്ക്,  അഖിൽ അഴൂർ , വിഷ്ണു ആര്‍. പിള്ള,  അലക്സാണ്ടർ തോമസ് , ബാസിൽ താക്കറെ,  അഭിജിത്ത് സോമൻ, സുബഹാൽ അബ്ദുൾ,  മെബിൻ നിരവേൽ തുടങ്ങിയവർ  സമരത്തിന്‌ നേതൃത്വം  നൽകി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...