തൃശൂർ ജില്ലയിലെ പി എസ് സി വൺ ടൈം വെരിഫിക്കേഷൻ ജൂൺ 7 മുതൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ ജില്ലയിലെ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (ഡയറക്ട് ആന്റ് ബൈ ട്രാൻസ്ഫർ) തസ്തികയുടെ (കാറ്റഗറി നമ്പർ: 207/2019 & 208/19) സാധ്യതാ പട്ടിക മെയ് 23ന് പ്രസിദ്ധീകരിച്ചു. ഈ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള വൺ ടൈം വെരിഫിക്കേഷൻ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തൃശൂർ ജില്ലാ ഓഫീസിൽ വെച്ച് ജൂൺ 07 മുതൽ 24 വരെയുള്ള തിയതികളിലായി നടത്തും. ഇതു സംബന്ധിച്ച അറിയിപ്പ് പ്രൊഫൈൽ മെസേജ്, എസ്.എം.എസ് മുഖേന ഉദ്യോഗാർത്ഥികൾക്ക് നൽകിയിട്ടുണ്ട്.

തസ്തികയ്ക്ക് ആവശ്യം വേണ്ടതായ യോഗ്യതകളുടെ സർട്ടിഫിക്കറ്റുകൾ (പ്രായം, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ ഉൾപ്പെടെ) ജാതി/ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്, സർവ്വീസ് സർട്ടിഫിക്കറ്റ്, ഫോം ഓഫ് റസീപ്റ്റ്, തിരിച്ചറിയൽ രേഖ) എന്നിവ സ്കാൻ ചെയ്ത് കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് അപ്‌ലോഡ് ചെയ്യേണ്ടതും പ്രൊഫൈൽ മെസേജിൽ നിർദ്ദേശിച്ചിരിക്കുന്ന തീയതിയിലും സമയത്തും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തൃശൂർ ജില്ലാ ഓഫീസിൽ അസൽ പ്രമാണങ്ങൾ സഹിതം ഹാജരാകേണ്ടതാണെന്നും ജില്ലാ ഓഫീസർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...