സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ മുട്ടിലിഴഞ്ഞ് പ്രതിഷേധം ; പലയിടത്തും സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിൻവാതിൽ നിയമനങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും യുവജന സംഘടനകളുടെ പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലുള്ള ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം ഇന്നും തുടരുകയാണ്. റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന മന്ത്രിസഭാ തീരുമാനം വന്നതോടെ ശക്തമായ പ്രതിഷേധമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ഉദ്യോഗാർഥികളുടെ ഭാഗത്ത് നിന്നുണ്ടായത്. മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച ഉദ്യോഗാർഥികളിൽ പലരും പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണു. സർക്കാർ അനുകൂലമായ തീരുമാനം സ്വീകരിക്കുന്നതു വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.

സർക്കാരിന്റെ  ബന്ധുനിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. കോഴിക്കോട് കളക്ട്രറെറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പാലക്കാട് കളക്ട്രറെറ്റിലേക്കും യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം കാലടി സര്‍വ്വകലാശാലയിൽ നിനിത കണിച്ചേരിയുടെ അസി. പ്രൊഫസര്‍ അനധികൃത നിയമനത്തിൽ പ്രതിഷേധിച്ച് സർവ്വകലാശാലയ്ക്ക് മുൻപിൽ കെ.എസ്‍.യു. ഉപവാസ സമരം ആരംഭിച്ചു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...