Monday, June 17, 2024 5:42 pm

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാനുള്ള സംസ്‌ഥാന സർക്കാർ ശുപാർശ പിഎസ്‌സി അംഗീകരിച്ചു. 2021 ഫെബ്രുവരി അഞ്ചിനും ആഗസ്റ്റ്‌ നാലിനും ഇടയ്ക്ക് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്‌റ്റുകളുടെയും കാലാവധി 2021 ആഗസ്റ്റ് അഞ്ചുവരെ നീട്ടാനാണ്‌ വെള്ളിയാഴ്‌ച ചേർന്ന കമ്മീഷൻയോഗം തീരുമാനിച്ചത്‌. ഫെബ്രുവരി രണ്ടുമുതൽ ആഗസ്റ്റ്‌ രണ്ടുവരെ കാലാവധി കഴിയുന്ന ലിസ്റ്റുകൾ നീട്ടാനാണ്‌ സർക്കാർ ശുപാർശ ചെയ്‌തിരുന്നത്‌. എന്നാൽ അഞ്ചുമുതലുള്ള ലിസ്‌റ്റുകളാണ്‌ നീട്ടുന്നത്‌.

ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിച്ചാണ്‌ കാലാവധി നീട്ടാനുള്ള നിർദേശം സർക്കാർ സമർപ്പിച്ചത്‌. എല്ലാ ജില്ലയിലെയും എൽഡിസി, എൽജിഎസ്‌, ഡ്രൈവർ, സ്‌റ്റാഫ്‌ നേഴ്‌സ്‌ ഉൾപ്പെടെ 473 തസ്തികയില്‍ റാങ്ക്‌ പട്ടികയിലുള്ളവര്‍ക്ക് തീരുമാനം പ്രയോജനപ്പെടും. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ സർക്കാർ സർവീസിൽനിന്ന്‌ വൻതോതിൽ ജീവനക്കാർ വിരമിക്കുന്നുണ്ട്‌. ഈ ഒഴിവുകളിലേക്ക്‌ നിലവിലുള്ള റാങ്ക്‌ പട്ടികയില്‍ നിന്ന്‌ നിയമനം ലഭിക്കുന്നതോടെ ആയിരക്കണക്കിന്‌ ഉദ്യോഗാർഥികളുടെ തൊഴിൽസ്വപ്നം സാക്ഷാൽക്കരിക്കപ്പെടും.

കോവിഡ് വ്യാപനം കാരണം പിഎസ്‌സി പരീക്ഷാ നടത്തിപ്പ്‌ സമയക്രമത്തിൽ വ്യത്യാസം വന്നതും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കൂടുതൽ സമയമെടുക്കുന്നതും കണക്കിലെടുത്താണ്‌ സർക്കാർ തീരുമാനം. വിവിധ വകുപ്പുകളിൽ ആയിരക്കണക്കിന് തസ്തികകൾ സർക്കാർ സൃഷ്ടിച്ചിരുന്നു. ‌ ലിസ്‌റ്റുകളുടെ കാലാവധി നീട്ടണമെന്ന്‌ ഉദ്യോഗാർഥികളും ഡിവൈഎഫ്‌ഐയും സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡാര്‍ജിലിംഗ് ട്രെയിൻ ദുരന്തം : മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സഹായധനം, സേഫ്റ്റി കമ്മീഷൻ...

0
കൊൽക്കത്ത: ഡാർജിലിം​ഗ് ട്രെയിൻ ദുരന്തത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷൻ അന്വേഷണം നടത്തുമെന്ന്...

ബലി പെരുന്നാളിന് അറക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി ; ഒരാള്‍ക്ക് പരിക്കേറ്റു

0
കോഴിക്കോട്: ബലി പെരുന്നാളിന് അറക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയതിനെ തുടര്‍ന്ന് ഒരാള്‍ക്ക്...

ചിത്തിരമാസത്തിൽ ജനിച്ച കുട്ടി ‘ദോഷം’ ; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുക്കിക്കൊന്ന് മുത്തച്ഛൻ

0
ചെന്നൈ: അന്ധവിശ്വാസം കാരണം പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. തമിഴ്നാട് അരിയല്ലൂരിലാണ് നടുക്കുന്ന...

ദേവസ്ഥാനം ശതദിന നൃത്തോത്സവത്തിന് ലോക റെക്കോർഡ് നേട്ടം

0
തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ നടന്നുവന്ന ഭാരത...