ഗണ്ണേഴ്സിന്റെ സ്വപ്നം തകർത്ത് പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

For full experience, Download our mobile application:
Get it on Google Play

പാ​രി​സ്: സ്വ​ന്തം മ​ണ്ണി​ൽ കൈ​വി​ട്ട ജ​യം എ​തി​രാ​ളി​ക​ളു​ടെ ത​ട്ട​ക​ത്തി​ൽ വ​ൻ​മാ​ർ​ജി​നി​ൽ തി​രി​ച്ചു​പി​ടി​ച്ച് യൂ​റോ​പ്പി​ന്റെ ചാ​മ്പ്യ​ൻ ​പോ​രാ​ട്ട​ത്തി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​മെന്ന ഗ​ണ്ണേ​ഴ്സിന്റെ സ്വപ്നങ്ങളെ തച്ചുടച്ച് പി.എസ്.ജി കലാശപ്പോരിലേക്ക് മുന്നേറി. യുവേഫ് ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് (2-1) പി.എസ്.ജിയുടെ ജയം. ഇത്തിഹാദിലെ ഒറ്റ ഗോളിന്റെ കരുത്ത് കൂടി ചേരുമ്പോൾ 3-1 അഗ്രഗേറ്റ് സ്കോർ സ്വന്തമാക്കിയാണ് ഫ്രഞ്ച് പടയുടെ ഫൈനൽ പ്രവേശം. കളിയുടെ 27ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെയാണ് പി.എസ്.ജി ആദ്യ ലീഡെടുക്കുന്നത്. പി.എസ്.ജിക്ക് അനുകൂലമായി ലഭിച്ച് ഫ്രീകിക്ക് ഗണ്ണേഴ്സ് പ്രതിരോധത്തിൽ തട്ടിയകന്നെങ്കിലും ഒന്നാന്തരം ഇടങ്കാലൻ വോളിയിലൂടെ ഫാബിയൻ റൂയിസ് വലയിലെത്തിച്ചു.

മറുപടി ഗോളിനായുള്ള ആഴ്സനൽ ശ്രമങ്ങളെ ഒരോന്നായി തടയിട്ടതോടെ ഒരു ഗോളിന്റെ ബലത്തിൽ കളി എഴുപത് മിനിറ്റിലധികം കടന്നുപോയി. ഇതിനിടെ 65ാം മിനിറ്റിൽ ബോക്സിനകത്തെ ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റി പി.എസ്.ജി സ്ട്രൈക്കർ വിറ്റിൻഹ ഗോൾകീപ്പറുടെ കൈകളിലേക്ക് അടിച്ചുകൊടുത്തു. എന്നാൽ 72ാം മിനിറ്റിൽ പി.എസ്.ജി ഗോൾ ഇരട്ടിയാക്കി (2-0). അഷ്റഫ് ഹക്കീമിയാണ് ഗോൾ നേടിയത്. നിരന്തര പോരാട്ടത്തിനൊടുവിൽ 76ാം മിനിറ്റിൽ ബുക്കായോ സാക്കയിലൂടെ ആഴ്സനൽ ആദ്യ ഗോൾ കണ്ടെത്തി (2-1). നാല് മിനിറ്റിനുള്ള സമനില ഗോൾ നേടാനുള്ള സുവർണാവസരവും സാക്ക പുറത്തേക്കടിച്ചതോടെ ഗണ്ണേഴ്സ് അവരുടെ പുറത്തേക്കുള്ള വഴി ഉറപ്പാക്കുകയായിരുന്നു. ജൂൺ ഒന്നിന് നടക്കുന്ന കലാശപ്പോരിൽ പി.എസ്.ജി ഇന്റർ മിലാനെ നേരിടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...