സിനിമകൾ കണ്ട് പേടിക്കാറുണ്ടോ ? എന്നാൽ പലതുണ്ട് ഗുണം

For full experience, Download our mobile application:
Get it on Google Play

ഹൊറർ സിനിമകൾ കാണുന്നത് ചിലർക്ക് ഇഷ്ടമല്ല. എന്നാൽ ഇത്തരം സിനിമകൾ തിരഞ്ഞെടുത്ത് കാണുന്നവരാണ് മറ്റ് ചിലർ. ഇങ്ങനെ സിനിമ കണ്ട് പേടിച്ചിട്ട് വല്ലകാര്യവുമുണ്ടോ ? ഉണ്ടെന്നാണ് ആരോഗ്യലോകം പറയുന്നത്. ഹൊറർ സിനിമകൾ കാണുമ്പോൾ എൻഡോർഫിൻ, ഡോപ്പമിൻ പോലുള്ള സന്തോഷ ഹോർമോണുകൾ റിലീസ് ആവാറുണ്ട്. ഇത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും. എഡിൻബർ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ന്യൂറോസൈക്കോളജിസ്റ്റ് ഡോ. ക്രിസ്റ്റൻ നോൾസ് പറയുന്നത്  ഹൊറർ സിനിമകൾ കാണുമ്പോൾ റിലീസാവുന്ന എൻഡോർഫിൻ വേദന സഹിക്കാനുള്ള കഴിവ് വർധിപ്പിക്കുമെന്നാണ്.

ഭയത്തിലിരിക്കുമ്പോൾ വേദനയിൽ നിന്ന് ശ്രദ്ധ തെറ്റുന്നുണ്ട്. ഭയം പൊതിഞ്ഞിരിക്കുമ്പോൾ അതിൽ മാത്രമാവും ശ്രദ്ധ. അതുകൊണ്ട് തന്നെ മറ്റ് കാര്യങ്ങൾ മനസിൽ നിന്ന് പോകുന്നു. അതും വേദനയിൽ നിന്ന് രക്ഷപെടാന്‍ സഹായിക്കും. ഹൊറർ സിനിമകൾ കാണുന്നവർ കൊവിഡ് ബാധയുടെ സമയത്ത് മനശാസ്ത്രപരമായി കൂടുതൽ പ്രതിരോധ ശേഷിയുള്ളവരായിരുന്നു. കാരണം അവർ ഇത്തരം വൈകാരിക അസ്വസ്ഥതകളോട് പരിചയപെട്ടുകഴിഞ്ഞതാണ്. ഭയത്തോട് ശരീരം പ്രതികരിക്കുന്നത് അഡ്രിനാലിൻ പോലുള്ള സ്ട്രെസ് ഹോർമോണുകൾ പുറപ്പെടുവിച്ചാണ്. ഇതിനൊപ്പം ഹൃദയമിടിപ്പും ശ്രദ്ധയും വർധിക്കും. സിനിമ അവസാനിക്കുമ്പോൾ ഇതൊക്കെ അവസാനിച്ച് വളരെ റിലാക്സ് ആവുകയും ചെയ്യും. ഭയപ്പെടുന്നതാണെങ്കിലും ത്രില്ലിങ്ങായ അനുഭവമാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...