പി ടി തോമസിന്‍റെ മൃതദേഹവും വഹിച്ചുളള വിലാപ യാത്ര കൊച്ചിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്‍റെ മൃതദേഹവും വഹിച്ചുളള വിലാപ യാത്ര തൊടുപുഴയും മൂവാറ്റപുഴയും പിന്നിട്ട് കൊച്ചിയിലേക്ക്. വിലാപയാത്ര തൊടുപുഴയിലും മൂവാറ്റുപുഴയിലും എത്തിയപ്പോൾ ആയിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചത്. മുദ്രാവാക്യം വിളികളോടെയാണ് പി.ടി യെ തൊടുപുഴ സ്വീകരിച്ചത്. കേരളാ കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് അടക്കമുളള പ്രമുഖർ തൊടുപുഴയിൽ തങ്ങളുടെ പ്രിയ സുഹൃത്തിന് വിട നൽകി. പൊതുദർശനത്തിന് ശേഷം മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ വൈകിയതിനാൽ കൊച്ചിയിലെ പൊതുദർശന സമയം ചുരുക്കിയിട്ടുണ്ട്. പാലാരിവട്ടത്തെ വീട്ടിൽ 10 മിനിറ്റ് സമയം അന്തിമോപചാരം അർപ്പിക്കാം. എറണാകുളം ഡിസിസിയിൽ 20 മിനിറ്റ് സമയവും പൊതുദർശനം ഉണ്ടായിരിക്കും. ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അർപ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ പി.ടി തോമസിന്‍റെ പ്രിയപ്പെട്ട വോട്ടർമാർ യാത്രമൊഴി നൽകും. മതപരമായ ചടങ്ങുകൾ ഒഴിവാക്കി വൈകിട്ട് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...