Thursday, April 10, 2025 12:56 pm

അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

76-ാമത് സ്വാതന്ത്ര്യദിനം ജില്ലയില്‍
വിപുലമായി ആഘോഷിക്കും
ഭാരതത്തിന്റെ 76-ാംമത് സ്വാതന്ത്ര്യദിനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 15ന് വിപുലമായി ആഘോഷിക്കുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പ്രാഥമിക യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 11, 12 തീയതികളില്‍ പരേഡ് റിഹേഴ്‌സലും 13ന് ഡ്രസ് റിഹേഴ്‌സലും ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. സാംസ്‌കാരിക പരിപാടികള്‍, പിടി ഡിസ്‌പ്ലേ, ബാന്‍ഡ്‌സെറ്റ് തുടങ്ങിയവ സ്വാതന്ത്ര്യദിനാഘോഷത്തെ ആകര്‍ഷകമാക്കും.

കോവിഡ് മാനദണ്ഡങ്ങളും ഹരിതചട്ടവും പാലിച്ചായിരിക്കും സ്വാതന്ത്ര്യദിനാഘോഷം നടത്തുക. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എആര്‍ ക്യാമ്പ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റിനായിരിക്കും. ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഏകോപനം കോഴഞ്ചേരി തഹസീല്‍ദാര്‍ നിര്‍വഹിക്കും. പരേഡ് റിഹേഴ്‌സലിനെത്തുന്നവര്‍ക്കുള്ള ലഘുഭക്ഷണം പത്തനംതിട്ട നഗരസഭയും ജില്ലാ പഞ്ചായത്തും ജില്ലാ സപ്ലൈ ഓഫീസും ലഭ്യമാക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അടുത്ത യോഗം ഓഗസ്റ്റ് 10ന് ചേരും. വിവിധ വകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പി എസ് സി നിയമന അംഗീകാരമുളള ഡിസിഎ, പിജിഡിസിഎ, ഡേറ്റാ എന്‍ട്രി, ടാലി ആന്റ് എം.എസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2 785 525, 8078 140 525, ഇ-മെയില്‍ : [email protected].

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് നിയമഭേദഗതി ; രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

0
ദില്ലി : വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നിയമത്തിന് അനൂകൂലമായി രാജ്യവ്യാപക...

ഏഴംകുളം കനാൽ പാലംപണി അന്തിമഘട്ടത്തിൽ

0
ഏഴംകുളം : ഏഴംകുളം-കൈപ്പട്ടൂർ റോഡ് നവീകരണത്തിന്റെ പൊളിച്ചുപണിയുന്ന ഏഴംകുളം കനാൽപാലം...

മദ്യപാനം ചോദ്യംചെയ്ത വിമുക്തഭടനും സഹോദരനും ക്രൂരമർദനം ; അ​ക്ര​മി​സം​ഘം മാ​ല​യും മൊ​ബൈ​ൽ ഫോ​ണും അ​പ​ഹ​രി​ച്ചു

0
അ​മ്പ​ല​പ്പു​ഴ: വീ​ടി​ന് സ​മീ​പ​ത്തെ പ​ര​സ്യ​മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത വി​മു​ക്ത​ഭ​ട​നും സ​ഹോ​ദ​ര​നാ​യ ബി​ജെ​പി...