Tuesday, May 6, 2025 11:14 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഐടിഐ പ്രവേശനം
പന്തളം ഗവ ഐടിഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍(എംഎംവി), ഇലക്ട്രീഷ്യന്‍, പ്ലംബര്‍ ട്രേഡുകളില്‍ പട്ടികജാതി /പട്ടികവര്‍ഗം  സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ എസ്എസ്എല്‍സി, ടിസി, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കോപ്പി, രണ്ടു ഫോട്ടോ, ബാങ്ക് പാസ് ബുക്ക് കോപ്പി, 110  രൂപ എന്നിവയുമായി  ഐടിഐയില്‍ നേരിട്ടു ഹാജരാകണം. ഫോണ്‍:9446444042.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസു മുതലുള്ള കുട്ടികള്‍ക്ക് 2021-22 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തിരുവല്ല കറ്റോടുളള ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 15. ഫോണ്‍ : 0469 2603074

അപേക്ഷ ക്ഷണിച്ചു
പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഇലക്ട്രിക്കല്‍ വയറിംഗ് (10 മാസം), ഡിസിഎ (ആറ് മാസം), മൊബൈല്‍ ഫോണ്‍ ടെക്നോളജി (നാല് മാസം), അലുമിനിയം ഫാബ്രിക്കേഷന്‍ (മൂന്ന് മാസം), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, നെറ്റ് വര്‍ക്കിംഗ് ആന്റ് ലാപ് ടോപ്പ് സര്‍വീസിംഗ് (ആറ് മാസം), എംഎസ് ഓഫീസ്, ഡിടിപി ആന്റ്  ടാലി (മൂന്ന് മാസം) തുടങ്ങിയ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7025403130, 9745181487

തെരുവ് നായ ശല്യം പരിഹരിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിന് യോഗം 17ന്
തെരുവ് നായ ശല്യം പരിഹരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ആസൂത്രണസമിതിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 17ന് ഉച്ചയ്ക്ക് ശേഷം 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. എല്ലാ ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ജോയിന്റ് ഡയറക്ടര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍,  ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം,ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏറ്റവും മികവാര്‍ന്ന കഴിവ് തെളിയിച്ചിട്ടുള്ള ആറ് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് (ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ) ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ഒന്നുമുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് അപേക്ഷക്കായി പരിഗണിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, ആറന്മുള 689533 നിന്നും ലഭിക്കും. ഫോണ്‍: 8281899462, 0468 2319998
ഇന്റര്‍വ്യൂ 17ന്
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 17ന് 2021, 2022 വര്‍ഷങ്ങളില്‍  പ്ലസ്ടു പാസായ 18നും 20നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് പ്രമുഖ കമ്പനിയായ ഹൊസൂരിലെ ടാറ്റാ ഇലക്ട്രോണിക്സ് കമ്പനിയിലെ ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. ശമ്പളത്തിന് പുറമെ പി.എഫ്, ഭക്ഷണം, താമസം, ട്രാന്‍സ്പോര്‍ട്ടെഷന്‍ സൗകര്യം എന്നിവ ഉണ്ടായിരിക്കും.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം എന്ന ഫേസ് ബുക്ക്  പേജില്‍ കൊടുത്തിട്ടുള്ള ഗൂഗിള്‍ ഫോം ഫില്‍ ചെയ്ത് സെപ്റ്റംബര്‍ 17നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2563451, 2565452

സ്പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബിഎസ്‌സി സൈബര്‍ ഫോറെന്‍സിക്സ്, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംഎസ്‌സി സൈബര്‍ ഫോറെന്‍സിക്സ്, എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് എന്നീ കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും.  ഫോണ്‍ :9446302066, 0468 2224785

പ്രവേശന തീയതി നീട്ടി
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരള മുഖേനയുളള സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് എട്ടാം ബാച്ചിന്റെ പ്രവേശന തീയതി ഈ മാസം 22 വരെ പിഴയില്ലാതെയും  60 രൂപ പിഴയോടെ 30 വരെയും  നീട്ടി. നിശ്ചിത സമയ പരിധിക്കുളളില്‍ ഫീസ് ഒടുക്കി www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0471 2342950, 2342271

അഭിമുഖം 15 ന്
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുളള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുളള അഭിമുഖം ഈ മാസം 15 ന് രാവിലെ 11 മുതല്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത -എഞ്ചിനീയറിംഗ് ബിരുദം (അഗ്രികള്‍ച്ചറല്‍/സിവില്‍). അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്ക് മുന്‍ഗണന. (ഈ യോഗ്യതയുളള  ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുളള ഓവര്‍സീയര്‍) മുന്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04735 252029

കോഴിക്കുഞ്ഞ് വിതരണം
ജില്ലാ വെറ്ററിനറി കേന്ദ്രം വഴി ഈ മാസം 15 ന് രാവിലെ ഒന്‍പതിന് രണ്ട് മാസം പ്രായമുളള മുന്തിയ ഇനം  കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. ആവശ്യമുള്ള കര്‍ഷകര്‍ നേരിട്ടെത്തി വാങ്ങണമെന്ന് ജില്ലാവെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരുവ മഹാദേവക്ഷേത്രത്തിന് സമീപമുള്ള ഉയരവിളക്ക് പ്രവര്‍ത്തനരഹിതമായിട്ട് രണ്ട് വര്‍ഷം

0
വെച്ചൂച്ചിറ : പരുവ മഹാദേവക്ഷേത്രത്തിന് സമീപമുള്ള ഉയരവിളക്കിന്റെ തകരാർ പരിഹരിച്ചില്ല....

സ്കൂൾ കുട്ടികൾക്കായി കൈതയ്ക്കൽ ബ്രദേഴ്സ് ക്ലബ്ബ് ഒരുക്കിയ മൂന്ന് ദിവസ അവധിക്കാല ക്യാമ്പ് സമാപിച്ചു

0
പള്ളിക്കൽ : സ്കൂൾ കുട്ടികൾക്കായി കൈതയ്ക്കൽ ബ്രദേഴ്സ് ക്ലബ്ബ് ഒരുക്കിയ...

നായപ്പേടിയിൽ കേരളം ; കഴിഞ്ഞ വർഷം പേവിഷബാധയേറ്റ് മരിച്ചത് 26 പേർ

0
തിരുവനന്തപുരം: മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍. ഈ...

വെച്ചൂച്ചിറ കോളനി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡിവലപ്മെന്റ് സെന്റർ ആരംഭിക്കുന്നു

0
വെച്ചൂച്ചിറ : കോളനി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡിവലപ്മെന്റ്...