പത്തനംതിട്ട: കൊടുമണ്ണില്‍ 16 വയസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് സ്കൂള്‍ വിദ്യാര്‍ത്ഥി നിഖിലാണ് കൊല്ലപ്പെട്ടത്. കൂട്ടുകാര്‍ തമ്മിലുള്ള വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ രണ്ട് സഹപാഠികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുമണ്‍ അങ്ങാടിക്കല്‍ സ്കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് പോലീസ് പിടികൂടിയത്.
നിഖിലിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാന്‍ റബര്‍ തോട്ടത്തിലെത്തിച്ച് മണ്ണ് വാരിയിടുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയിലായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊടുമണ്‍ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. നിഖിലിന്റെ മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
The post പത്തനംതിട്ട – കൊടുമണ്ണില്‍ 16 വയസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി appeared first on Pathanamthitta Media.