പത്തനംതിട്ട – കൊടുമണ്ണില്‍ 16 വയസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കൊടുമണ്ണില്‍ 16 വയസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് സ്കൂള്‍ വിദ്യാര്‍ത്ഥി നിഖിലാണ് കൊല്ലപ്പെട്ടത്. കൂട്ടുകാര്‍ തമ്മിലുള്ള വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ രണ്ട് സഹപാഠികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുമണ്‍ അങ്ങാടിക്കല്‍ സ്കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് പോലീസ് പിടികൂടിയത്.

നിഖിലിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാന്‍ റബര്‍ തോട്ടത്തിലെത്തിച്ച്‌ മണ്ണ് വാരിയിടുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയിലായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊടുമണ്‍ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. നിഖിലിന്റെ മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

The post പത്തനംതിട്ട – കൊടുമണ്ണില്‍ 16 വയസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...