സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കോയിപ്രം ബ്ലോക്ക്തല ക്ഷീര സംഗമം നാളെ (23)
കോയിപ്രം ബ്ലോക്ക്തല ക്ഷീരസംഗമം നാളെ(സെപ്റ്റംബര്‍ 23) രാവിലെ 9.45ന് പ്ലാങ്കമണ്‍ എസ്എന്‍ഡിപി ഹാളില്‍ മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണവും ക്ഷീര കര്‍ഷകരെ ആദരിക്കലും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റണി എംപി, മുന്‍ എംഎല്‍എ രാജു ഏബ്രഹാം എന്നിവര്‍ വിശിഷ്ടാതിഥികളാകും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

ബ്ലോക്കിലെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനെ ആദരിക്കല്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീര സംഘത്തെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും നിര്‍വഹിക്കും. ബ്ലോക്കില്‍ ഗുണമേന്മയുള്ള പാല്‍ സംഭരിച്ച ക്ഷീര സംഘത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് ആദരിക്കും. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകനെ അയിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ് ആദരിക്കും. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന വനിത കര്‍ഷകയെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു ആദരിക്കും.

ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന എസ് സി കര്‍ഷകയെ ജില്ലാ പഞ്ചായത്തംഗം രാജി പി രാജപ്പന്‍ ആദരിക്കും. ബ്ലോക്കിലെ ഏറ്റവും മികച്ച യുവ കര്‍ഷകനെ കോയിപ്രം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി ആദരിക്കും. ബ്ലോക്കിലെ ഏറ്റവും മുതിര്‍ന്ന ക്ഷേമനിധി അംഗത്തെ കോയിപ്രം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. പ്രസാദ് ആദരിക്കും. പ്ലാങ്കമണ്‍ ക്ഷീര സംഘത്തിലെ മുതിര്‍ന്ന ക്ഷീര കര്‍ഷകനെ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സാ തോമസ് ആദരിക്കും. ബ്ലോക്കിലെ ഏറ്റവും മികച്ച പുല്‍കൃഷി തോട്ടം ഉടമയെ ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ സില്‍വി മാത്യു ആദരിക്കും.

ക്ഷീര വികസന വകുപ്പ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍, കേരള ഫീഡ്‌സ്, മില്‍മ, ക്ഷീരസഹകരണ സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീര സംഗമം സംഘടിപ്പിക്കുന്നത്. 23ന് രാവിലെ 8.10ന് കന്നുകാലി പ്രദര്‍ശന മത്സരം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി ഉദ്ഘാടനം ചെയ്യും. 9.30ന് പ്ലാങ്കമണ്‍ ജംഗ്ഷനില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്ര നടക്കും. രാവിലെ 11.30 ന് ക്ഷീര വികസന സെമിനാറില്‍ പാല്‍ ഗുണനിലവാരം, ജന്തുജന്യ രോഗങ്ങള്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും.

അട്ടത്തോട് ഗവ ട്രൈബല്‍ എല്‍പി സ്‌കൂള്‍ ഹൈ ടെക് കെട്ടിട നിര്‍മാണ ഉദ്ഘാടനം 24ന്
സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന അട്ടത്തോട് ഗവ ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ ഹൈടെക് കെട്ടിട നിര്‍മാണത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 24ന് രാവിലെ 11ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും.

ബഗ്ലാംകടവ് – വലിയകുളം റോഡ് നിര്‍മാണ ഉദ്ഘാടനം നാളെ(23)
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ 2.08 കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്ന വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ബഗ്ലാംകടവ്- വലിയകുളം റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 23) ഉച്ചകഴിഞ്ഞ് മൂന്നിന് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. മുന്‍ എംഎല്‍എ രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും. വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍ അധ്യക്ഷത വഹിക്കും.

തെളിവെടുപ്പ് യോഗം 26 ന്
സംസ്ഥാനത്തെ കടകളും വാണിജ്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം സെപ്റ്റംബര്‍ 26 ന് രാവിലെ 11 ന് തിരുവനന്തപുരം ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. തെളിവെടുപ്പ് യോഗത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി – തൊഴിലുടമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍(റീല്‍സ് 2022) അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 40 വയസിനും മധ്യേ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ എട്ടിന് മുമ്പ് വീഡിയോകള്‍, https://reels2022.ksywb.in/ എന്ന ലിങ്കില്‍ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങളും നിയമാവലിയും ഈ ലിങ്കില്‍ ലഭ്യമാണ്.

വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും 2019 ഡിസംബര്‍ 31 വരെയുളള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2022 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2023 ഫെബ്രുവരി 20 നുള്ളില്‍ (ആറ് മാസം) ഗ്രാമപഞ്ചായത്തില്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ ലിസ്റ്റില്‍ നിന്നും റദ്ദ് ചെയ്യുമെന്ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

സെപ്റ്റംബര്‍ 25 ഞായര്‍ പോളിംഗ് സ്റ്റേഷനുകളും
വില്ലേജ് ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീന്റെ നിര്‍ദേശ പ്രകാരം വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് 113 ആറന്മുള നിയോജക മണ്ഡലത്തിന്റെ പരിധിയിലുളള എല്ലാ പോളിംഗ് സ്റ്റേഷനുകളും വില്ലേജ് ഓഫീസുകളും സെപ്റ്റംബര്‍ 25 ന് തുറന്നു പ്രവര്‍ത്തിക്കുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.

ഇലക്ട്രീഷ്യനെയും സഹായിയേയും ആവശ്യമുണ്ട്
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ തെരുവു വിളക്ക് മെയിന്റനന്‍സ് നടത്തുന്നതിന് ഒരു അംഗീകൃത ഇലക്ട്രിക്കല്‍ ലൈസന്‍സുളള ഇലക്ട്രീഷ്യനെയും സഹായിയേയും ആവശ്യമുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍ : 04734- 246031.

വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 2019 ഡിസംബര്‍ 31 വരെയുളള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2023 ഫെബ്രുവരി 28 നുള്ളില്‍(ആറ് മാസം) ഗ്രാമപഞ്ചായത്തില്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ പെന്‍ഷന്‍ വിതരണം തടയുമെന്നും കുടിശികയാകുന്ന പെന്‍ഷന്‍ തുകയ്ക്ക് ഗുണഭോക്താവിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല എന്നും ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

സംരംഭകത്വ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാറിന്റെ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ എസ് സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ തിരെഞ്ഞെടുത്ത 50 വയസിന് താഴെയുള്ള 25 യുവതി യുവാക്കള്‍ക്ക് സ്റ്റൈഫന്റോടുകൂടി ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ നാലു വരെ കളമശേരി കീഡ് ക്യാമ്പസില്‍ പരിശീലനം സംഘടിപ്പിക്കുന്നു.

ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റായ www.kied.info-ല്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 10ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :0484 2532890 / 2550322/9605542061.

സ്പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി സൈബര്‍ ഫോറെന്‍സിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി. സി. എ, എം എസ് സി സൈബര്‍ ഫോറെന്‍സിക്സ് , എം എസ് സി ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ : 9446302066/ 04682224785.

അഭിമുഖം 28 ന്
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന രണ്ടാം ബാല്യം എന്ന വാര്‍ഷിക പദ്ധതിയില്‍ യോഗപരിശീലകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 28 രാവിലെ 10 ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.
യോഗ്യത : ബി.എന്‍.വൈ.എസ്/ ബി.എ.എം.എസ്/ എം.എസ്.സി.യോഗ/ പി.ജി.ഡിപ്ലോമ ഇന്‍ യോഗ/ യോഗ അസോസിയേഷന്‍ ഓഫ് കേരള നടത്തുന്ന യോഗ ട്രെയിനറുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് കോഴ്സ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും ബയോഡേറ്റയും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോണ്‍. 0468-2610016, 9188959679.

സൗജന്യ നൈപുണ്യ പരിശീലനം – തൊഴിലവസരങ്ങള്‍
കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരളസര്‍ക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ”ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന എന്ന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് 18- 35 നും ഇടയില്‍ പ്രായമുള്ള യുവതി – യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിപിഎല്‍, ന്യുനപക്ഷം, പട്ടിക ജാതി / വര്‍ഗം വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സീറ്റ് സംവരണമുണ്ട്. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍, യൂണിഫോം, സര്‍ക്കാര്‍ഗ്രാന്റ്, ഇന്‍ഷുറന്‍സ് എന്നിവ സൗജന്യം. കോഴ്സുകള്‍ – ഗസ്റ്റ്സര്‍വീസ്എക്സിക്യൂട്ടീവ്(ഫ്രണ്ട് ഓഫീസ്, കാലാവധി – അഞ്ചര മാസം ), സിസിടിവി സൂപ്പര്‍വൈസര്‍ (കാലാവധി – നാല് മാസം ) യോഗ്യത – പ്ലസ് ടു / തത്തുല്യം. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും, രാജ്യാന്തര സ്ഥാപനങ്ങളില്‍ ജോലിയും ലഭിക്കും. ഫോണ്‍ : 9048088100, 9562010100

അധ്യാപക ഒഴിവ്
തേക്കുതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ തസ്തികയില്‍ ഫിസിക്സ് അധ്യാപകന്റെ ഒരു താത്കാലിക ഒഴിവ് ഉണ്ട്. യോഗ്യരായവര്‍ (എം എസ് സി, ബി എഡ്. സെറ്റ്) അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 26 ന് രാവിലെ 11.30 ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 9446382834, 9745162834.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ് ഉണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് (എന്‍. റ്റി. സി ./എന്‍. എ. സി. ) യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐ യില്‍ ഹാജരാകണം. ഫോണ്‍ : 0468- 2258710.

ക്യാഷ് അവാര്‍ഡ്
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ 2021-2022 അധ്യയന വര്‍ഷം സ്റ്റേറ്റ് / സിബിഎസ്ഇ/ ഐസിഎസ്ഇ സിലബസുകളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും 2021-22 അധ്യയന വര്‍ഷം കലാകായിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വിദ്യാര്‍ഥികള്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കുന്നു. സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, സിബിഎസ്ഇ , ഐസിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനമോ അതിലധികമോ മാര്‍ക്ക് / ഗ്രേഡ് ലഭിച്ചിരിക്കണം.
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, അംഗത്വ രജിസ്ട്രേഷന്‍, മെമ്പര്‍ഷിപ്പ് ലൈവ് ആണന്നുള്ള സാക്ഷ്യപ്പെടുത്തല്‍, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, മാര്‍ക്ക് ലിസ്റ്റ് / ഗ്രേഡ് ഷീറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍: 0468-2223169.

ഡിഎല്‍ആര്‍സി യോഗം
ഡിഎല്‍ആര്‍സി യോഗം സെപ്റ്റംബര്‍ 26ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.

വാഴവിത്ത് വിതരണം
മലയാലപ്പുഴ കൃഷി ഭവനില്‍ 500 ടിഷ്യൂ കള്‍ച്ചര്‍ വാഴവിത്ത് വില്‍പ്പനയ്ക്ക് ഉണ്ട്. ആവശ്യമുളള കര്‍ഷകര്‍ കരം അടച്ച രസീത് കോപ്പിയും അപേക്ഷയും ഹാജരാക്കണം. ഒന്നിന് അഞ്ചു രൂപ നിരക്കില്‍ അടച്ച് വിത്ത് വാങ്ങാമെന്ന് മലയാലപ്പുഴ കൃഷി ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്‍ഡര്‍ റിസോഴ്സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ ജന്‍ഡര്‍ സ്റ്റഡീസ്/ സോഷ്യല്‍ വര്‍ക്ക്/ സൈക്കോളജി/ സോഷ്യോളജി ബിരുദാനന്തര ബിരുദമുളള വനിതകളെ ക്ഷണിച്ചു. അപേക്ഷകള്‍ പറക്കോട് ബ്ലോക്ക് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ സെപ്റ്റംബര്‍ 24 നകം എത്തിക്കുക. ഫോണ്‍ : 9961629054.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

0
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്...

കോഴിക്കോട്ട് റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 219 ഉദ്യോഗസ്ഥരെയാണ്...

തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു

0
കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു. ഇന്ന്...

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം...

0
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ...