Wednesday, July 2, 2025 6:34 am

പത്തനംതിട്ടയിലും പിടിസിയുടെ ഫ്‌ളാറ്റ് തട്ടിപ്പ്‌ : ഫ്ളാറ്റ് സമുച്ചയത്തിന്‍റെ പേരില്‍ 15 കോടിയോളം രൂപ മാനേജിങ് പാര്‍ട്ണര്‍ തട്ടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിടിസി വെസ്റ്റേണ്‍ ഗട്ട്സ് ഫ്ളാറ്റ് സമുച്ചയത്തിന്‍റെ  പേരില്‍ 15 കോടിയോളം രൂപ മാനേജിങ് പാര്‍ട്ണര്‍ തട്ടിയെടുത്തതായി പരാതി. പത്തനംതിട്ട കാതോലിക്കറ്റ് കോളേജിനോട് ചേര്‍ന്ന് 14 നിലകളില്‍ തീര്‍ത്ത പിടിസി വെസ്റ്റേണ്‍ ഗട്ട്സ് എന്ന ഫ്ളാറ്റ് സമുച്ചയത്തിന്‍റെ  പേര് പറഞ്ഞ് 29 പേരില്‍ നിന്നായി 15 കോടിയോളം രൂപ മാനേജിങ് പാര്‍ട്ണര്‍ ബിജു ജേക്കബ് തട്ടിയെടുത്തുവെന്നാണ് പരാതി.

പണം നഷ്ടമായവരില്‍ ഏതാനും പേര്‍ ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയില്‍ (റെറ) പരാതി നല്‍കി. പണി തീര്‍ത്ത് ഫ്ളാറ്റ് കൈമാറാന്‍ റെറ സമയപരിധി നിശ്ചയിച്ചു നല്‍കി. എന്നാല്‍ ഇതൊന്നും പാലിക്കാന്‍ പിടിസി ബില്‍ഡേഴ്സ് തയാറായിട്ടില്ല. മാക്കാംകുന്ന് മുളയ്ക്കിലേത്ത് വീട്ടില്‍ ജേക്കബ് മാത്യുവിന്‍റെ  57 സെന്റ് സ്ഥലത്താണ് ഫ്ളാറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

2013 ലാണ് ഫ്ളാറ്റ് നിര്‍മ്മാണം തുടങ്ങിയത്. പത്രങ്ങളിലും മറ്റും പരസ്യം കണ്ട് 32 പേര്‍ ഫ്ളാറ്റ് വാങ്ങുന്നതിനായി സമീപിച്ചു. ഇതില്‍ മൂന്നു പേര്‍ പിന്നീട് പിന്മാറി. 29 പേര്‍ പല ഗഡുക്കളായി അഡ്വാന്‍സ് നല്‍കി. 2016 ജൂലൈയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഫ്ളാറ്റ് കൈമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്. 14 നില കെട്ടിടത്തില്‍ 65 ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്. നിര്‍മ്മാണം പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കിയില്ല. കെ-റെറ രജിസ്ട്രേഷനോട് കൂടിയാണ് ഫ്ളാറ്റ് നിര്‍മ്മാണമെന്ന് പിടിസി ബ്രോഷറില്‍ പരസ്യം ചെയ്തിരുന്നു.

എന്നാല്‍ ഇത് വ്യാജവാഗ്ദാനമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. അഡ്വാന്‍സ് കൊടുത്തവരില്‍ മൂന്നു പേര്‍ കെ-റെറയില്‍ പരാതി നല്‍കിയപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. ബില്‍ഡര്‍ പറഞ്ഞിരുന്ന പല വാഗ്ദാനങ്ങളും കളവായിരുന്നു എന്ന്‌. കെ-റെറയുടെ സിറ്റിങ്ങില്‍ പരാതിക്കാരുടെ ആരോപണങ്ങളെല്ലാം ബില്‍ഡര്‍ നിഷേധിച്ചു.

ബില്‍ഡറുടെ വാദം പൂര്‍ണമായും കേട്ട കെ-റെറ അധികൃതര്‍ അഡ്വാന്‍സ് നല്‍കിയവരുടെ പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തി. 2022 ജൂണ്‍ ഒന്നിന് പണികള്‍ പൂര്‍ത്തിയാക്കി ഫ്ളാറ്റ് കൈമാറണമെന്ന് റെറ കഴിഞ്ഞ മാര്‍ച്ച്‌ എട്ടിന് ഉത്തരവിട്ടു. അതിന് കഴിയാതെ വന്നാല്‍ അഡ്വാന്‍സ് നല്‍കിയവര്‍ക്ക് പലിശയിനത്തില്‍ പ്രതിദിനം 5000 രൂപ വച്ച്‌ പലിശ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച പിടിസി ബില്‍ഡേഴ്സ് പറഞ്ഞ സമയത്ത് പണി പൂര്‍ത്തിയാക്കിയില്ല. വീണ്ടും കെ-റെറയെ സമീപിച്ച ബില്‍ഡര്‍ പലിശ കൊടുക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. പണി പൂര്‍ത്തിയാക്കി ഉടന്‍ കൈമാറുമെന്നും അറിയിച്ചു. എന്നാല്‍ ഇതു വരെ പണി നടന്നിട്ടില്ല.

ബില്‍ഡിങ്ങിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. ലിഫ്ടും സ്ഥാപിച്ചു. വൈദ്യുതി-വാട്ടര്‍ കണക്ഷന്‍ ഇതുവരെ ആയിട്ടില്ല. ടോയ്ലറ്റ് ഉള്‍പ്പെടെ ഇന്റീരിയര്‍ ജോലികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഫ്ളാറ്റ് ഉടമകള്‍ക്ക് പാര്‍ക്കിങിന് ഉള്‍പ്പെടെയുള്ള സ്ഥലമാണ് നല്‍കുന്നത്. പാര്‍ക്കിങ് ഏരിയയില്‍ വെള്ളക്കെട്ടാണ്. ഒറ്റ മഴയ്ക്ക് പാര്‍ക്കിങ് ഏരിയ നിറയും. മഴക്കാലത്ത് ഇവിടെ നീരുറവ പൊടിഞ്ഞ് വെള്ളക്കെട്ടാകും. ഇതൊന്നും പരിഹരിക്കാനുള്ള സംവിധാനമില്ല.

സ്ഥലം ഉടമയായ ജേക്കബ് മാത്യുവിനെയും ബില്‍ഡര്‍ കബളിപ്പിച്ചു. ഇതു സംബന്ധിച്ച്‌ ജേക്കബ് മാത്യു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ബി. കെമാല്‍ പാഷയെ ആര്‍ബിട്രേറ്ററായി നിയമിച്ചിരുന്നു. ഒരു വര്‍ഷമായിരുന്നു കാലാവധി. പിന്നീട് ഇത് ആറു മാസത്തേക്ക് കൂടി നീട്ടി നല്‍കി. ഈ സമയ പരിധി കഴിഞ്ഞപ്പോള്‍ ആര്‍ബിട്രേറ്റര്‍ ഒരു വിധി പുറപ്പെടുവിച്ചു. കാലാവധി കഴിഞ്ഞ വിധി അംഗീകരിക്കില്ലെന്ന് ജേക്കബ് മാത്യു പറയുന്നു. എന്നാല്‍, സ്ഥലം ഉടമയായ ജേക്കബ് മാത്യുവിനെ ഫ്ളാറ്റ് നില്‍ക്കുന്നിടത്തേക്ക് പ്രവേശിക്കാന്‍ ബില്‍ഡറായ ബിജു ജേക്കബ് അനുവദിക്കുന്നില്ല.

ജേക്കബ് മാത്യുവിന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ അഡ്വാന്‍സ് കൊടുത്തവരുടെ അവസ്ഥ ഇതിലും ദയനീയമാകുമായിരുന്നു. 2013 ജൂണ്‍ ഒമ്ബതിനാണ് ഫ്ളാറ്റ് നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. ബില്‍ഡറിന് അനുവദിച്ച സ്ഥലത്തിന് അനുയോജ്യമായ രീതിയില്‍ അല്ല കെട്ടിടം ഡിസൈന്‍ ചെയ്തത്. ഇതു തന്നെയാണ് പിടിസി ആക്കുളത്തും നടത്തിയത്. എയര്‍ പോര്‍ട്ടിന്റെ ആകാശദൂരത്തിന്റെ 20 കി.മീറ്ററിനുള്ളിലായതിനാല്‍ ആക്കുളം കായലിനോട് ചേര്‍ന്നുള്ള ബില്‍ഡിങ്സിന് പൊക്കം 49.25 മീറ്ററായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത് അവഗണിച്ച്‌ 90.54 മീറ്റര്‍ ആണ് പിടിസി ബില്‍ഡിങ്സ് പണിതുയര്‍ത്തിയത്. എയര്‍ പോര്‍ട്ട് അഥോറിറ്റിയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പണിതതിനാല്‍ ചെറുവയ്ക്കല്‍ വില്ലേജിലെ ഫ്ളാറ്റ് നിര്‍മ്മാണം നിര്‍ത്തി വയ്ക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മെമോ നല്‍കി. ഇത് ലംഘിച്ച്‌ കൂറ്റന്‍ ഫ്ളാറ്റ് സമുച്ചയം പണിതുയര്‍ത്തുകയാണ് പിടിസി ചെയ്തത്. 16.3.2013 ല്‍ നിര്‍മ്മാണo നിര്‍ത്തി വയ്ക്കാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കി. അതൊക്കെ കാറ്റില്‍പ്പറത്തുകയാണ് ബില്‍ഡര്‍ ചെയ്തത്.

സമാന രീതിയാണ് പത്തനംതിട്ടയിലും അരങ്ങേറിയത്. 57 സെന്റില്‍ പണിയാവുന്ന ഡിസൈന്‍ അല്ലാത്തതിനാല്‍ ബില്‍ഡേഴ്സിന് സംയുക്ത സംരംഭമായി ഫ്ളാറ്റ് പണിയാന്‍ നഗരസഭ അനുമതി കൊടുത്തില്ല. പ്രതിസന്ധി മറികടക്കാന്‍ അതീവരഹസ്യമായി ലാന്‍ഡ് ഓണറുടെ പേരില്‍ വ്യാജരേഖ ചമയ്ക്കുകയാണ് ബിജു ജേക്കബ് ചെയ്തത്. വസ്തു ഉടമയായ ജേക്കബ് മാത്യുവിന്റെ പേരില്‍ മാത്രമായി ബില്‍ഡിങ് പെര്‍മിറ്റ് നേടി. ഇതിനായി ജേക്കബ് മാത്യുവിന്റെ ഒപ്പ് ഇയാള്‍ വ്യാജമായി ഇട്ടുവെന്നാണ് പരാതി. ജേക്കബ് മാത്യുവിന്റെ പേരില്‍ ഫ്ളാറ്റ് സമുച്ചയത്തോട് ചേര്‍ന്ന് അഞ്ച് ഏക്കര്‍ ഭൂമിയുള്ളതിനാല്‍ മുനിസിപ്പാലിറ്റി പെര്‍മിറ്റ് നല്‍കുകയും ചെയ്തു. ഇതോടെ ബില്‍ഡര്‍ കരാറുകാരന്റെ സ്ഥാനത്തായി മാറി. പണി തുടങ്ങി ഏറെ നാള്‍ കഴിയുമ്ബോഴാണ് തന്റെ പേരില്‍ ബില്‍ഡര്‍ വ്യാജരേഖ ചമച്ച വിവരം ജേക്കബ് മാത്യു അറിയുന്നത്. പക്ഷേ, വെളുക്കാന്‍ തേച്ചത് പാണ്ടാകുന്നതാണ് പിന്നീട് കണ്ടത്. ബില്‍ഡര്‍ കരാറുകാരനും സ്ഥലം ഉടമ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഏക ഉടമയുമായി മാറി. ഒരു രേഖയിലും ഒപ്പു വയ്ക്കാനുള്ള അധികാരം ബില്‍ഡര്‍ക്ക് കിട്ടാതെ വരികയും ചെയ്തു.

65 ഫ്ളാറ്റുകളില്‍ 13 എണ്ണം സ്ഥലം ഉടമയ്ക്ക് നല്‍കുമെന്നായിരുന്നു ഇവര്‍ തമ്മിലുള്ള കരാര്‍. ഇതിന്റെ മുഴുവന്‍ പണിയും പൂര്‍ത്തീകരിച്ച്‌ വേണം സ്ഥലം ഉടമയ്ക്ക് നല്‍കാനെന്നും കരാറില്‍ ഉണ്ടായിരുന്നു. ഇതൊക്കെ പിന്നീട് ലംഘിക്കപ്പെട്ടു. ബില്‍ഡറും ഫ്ളാറ്റിന് അഡ്വാന്‍സ് നല്‍കിയവരുമായിട്ടുള്ള കരാറില്‍ തെറ്റായ പെര്‍മിറ്റ് നമ്ബര്‍ ആണ് കാണിച്ചിരുന്നത്. എന്ന് മാത്രമല്ല, ഈ കരാര്‍ സ്ഥലം ഉടമ അറിയാതെയാണ് തയാറാക്കിയത്. പണി മുഴുവന്‍ തീരാതെ കരാറില്‍ പറഞ്ഞ പ്രകാരം ഫ്ളാറ്റുകള്‍ ബില്‍ഡറുടെ പേരില്‍ എഴുതി നല്‍കാന്‍ കഴിയില്ലെന്ന് സ്ഥലം ഉടമ ജേക്കബ് മാത്യു അറിയിച്ചു. പണി പകുതി പോലും ആകാത്ത സ്ഥിതിക്കാണ് ഇങ്ങനെ ഒരു നിലപാട് ജേക്കബ് മാത്യു സ്വീകരിച്ചത്. പണികള്‍ മുഴുവന്‍ തീര്‍ത്ത് കെട്ടിട നികുതിയും ക്രമീകരിച്ചു കഴിഞ്ഞാല്‍ താന്‍ നേരിട്ട് ഫ്ളാറ്റുകള്‍ അഡ്വാന്‍സ് നല്‍കിയവര്‍ക്ക് എഴുതി നല്‍കാമെന്നാണ് ജേക്കബ് മാത്യുവിന്റെ നിലപാട്. കെ-റെറ ഈ നിലപാടിന് അംഗീകാരവും നല്‍കി. നിലവില്‍ ഇതു മാത്രമാണ് അഡ്വാന്‍സ് നല്‍കിയവര്‍ക്കുള്ള ഏക ആശ്വാസവും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെ നിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌...

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം -ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...