കോട്ടയം: ജില്ലയിലെ പെട്രോള്‍പമ്പുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് പമ്പുടമകളുടെ സംഘടന അറിയിച്ചു. കോവിഡ് 19 രോഗവ്യാപനം തടയാന്‍ പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് പമ്പുകള്‍ അടച്ചിടുന്നത്. മൂന്ന് ഓയില്‍ കമ്പനികളുടേതായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 155പമ്പുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് 19 വ്യാപനം തടയാന്‍ സര്‍ക്കാര്‍ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുമെന്നും പമ്പുടമകള്‍ അറിയിച്ചു.
പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് സംഘടന
RECENT NEWS
Advertisment