വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണം ; ആവശ്യവുമായി മുസ്ലിം സംഘടനകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ രംഗത്ത്. ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ ചുമതലയേറ്റ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ന്യൂനപക്ഷ മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ചേർന്ന ന്യൂനപക്ഷ സംഘടനകളുടെ യോഗത്തിലാണ് സംഘടനകൾ വിവിധ ആവശ്യവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ചകളിൽ പരീക്ഷകൾ സംഘടിപ്പിക്കുന്നത് പ്രത്യേക ആരാധനാ കർമ്മത്തെ ബാധിക്കുന്നുണ്ടെന്നാണ് മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് വെള്ളിയാഴ്ചകളിലെ പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് മുസ്ലിം സംഘടനകൾ മുന്നോട്ട് വെക്കുന്നത്.

ഒപ്പം മലബാറിലെ പ്ലസ് വൺ, പ്ലസ് ടു സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി എത്രയും വേഗം ഉണ്ടാകണമെന്ന ആവശ്യം കൂടി മുന്നിൽ വെക്കുന്നുണ്ട്. ജെബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പാക്കണം എന്നാണ് ക്രൈസ്തവ സംഘടനകളുടെ ആവശ്യം. ക്രൈസ്തവരുടെ ഉന്നമനത്തിനായി തയ്യാറാക്കിയ റിപ്പോർട്ട് വൈകിപ്പിക്കുന്നു എന്ന ആക്ഷേപം ക്രൈസ്തവ സംഘടനകൾക്കിടയിൽ രൂക്ഷമാണ്. ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ പുതുതായി സ്ഥാനമേറ്റതിന് പിന്നാലെയാണ് യോഗം വിളിച്ചത്. വിവിധ ന്യൂനപക്ഷങ്ങൾ മുന്നോട്ട് വച്ച കാര്യങ്ങൾ പരിഗണിക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ വാങ്ങൽ വിവാദം; KMSCLനെതിരെ അന്വേഷണത്തിന് ഉത്തരവ്

0
തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ ക്രമക്കേടില്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ...

കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോട്ടൂളി...

‘അമ്മ’യിലെ പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

0
കൊച്ചി: താര സംഘടനയായ A.M.M.Aയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും...

കടകംപ്പള്ളി സുരേന്ദ്രനെതിരായ മാനനഷ്ട കേസിൽ തർക്കമുണ്ടെങ്കിൽ ഉടൻ ബോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് കോടതിയുടെ നിർദേശം

0
തിരുവനന്തപുരം: മാനനഷ്ട കേസിൽ തർക്കമുണ്ടെങ്കിൽ ഉടൻ ബോധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി ഡിസതീശന്...