പത്തനംതിട്ട : ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ മേഖലയ്ക്ക് വലിയ ഉണര്‍വു നല്‍കുന്ന ഒന്നായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ഐരവണ്‍ ആരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമായി മാറുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യമേഖലയെ ബലപ്പെടുത്തുന്നതിനുള്ള വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അതില്‍ യാതൊരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാവില്ല. ആരോഗ്യ കേന്ദ്രങ്ങള്‍ ജനകീയാരോഗ്യ കേന്ദ്രമാകുമ്പോള്‍ അവയ്ക്കായി മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണ് ഒരുക്കുന്നത്. ഓഫീസ് സ്മാര്‍ട്ടാക്കും. ടെലി മെഡിസിന്‍ സംവിധാനവും ഉടന്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലുള്ള ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അതിന്റെ ഭാഗമായാണ് ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രമാക്കി മാറ്റുന്നത്.നിലവിൽ ഒരു ജൂനിയർ ഹെൽത് ഇൻസ്‌പെക്ടറും ജൂനിയർ പബ്ലിക് ഹെൽത് നഴ്‌സും മാത്രം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ എംഎൽഎസ്‌പി സ്റ്റാഫ് നഴ്സിനെ ആരോഗ്യ കേരളം മുഖേന നിയമിച്ചിട്ടുണ്ട്.
ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്നും 36 ഇനം മരുന്നുകൾ വിതരണം ചെയ്യുന്നതിനും വിവിധതരത്തിലുള്ള 9 ടെസ്റ്റുകൾ നടത്തുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിൽ ഉച്ച വരെ പ്രവർത്തിച്ചു വന്നിരുന്ന സെന്ററുകളിൽ ആഴ്ചയിൽ 6 ദിവസം 9 മണി മുതൽ 4 മണി വരെ പ്രവർത്തന സമയം ദീർഘിപ്പിച്ചിട്ടുണ്ട്.രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു കോന്നിയിൽ 100 ദിവസം കൊണ്ട് 100 പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പ്രവർത്തി പൂർത്തികരിച്ചത്.ജനകീയരോഗ്യ കേന്ദ്രത്തെ ശക്തിപെടുത്തുന്നതിനായി സബ് സെന്റർ വെൽഫെയർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്തു. ചടങ്ങില്‍ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് മണിയമ്മ രാമചന്ദ്രന്‍ നായര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.എന്‍. ബിന്ദു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ശ്രീകുമാര്‍, വാര്‍ഡ് അംഗങ്ങളായ ജി.ശ്രീകുമാര്‍, ഷീബ സുധീര്‍, വി.കെ. രഘു, ജോജു വര്‍ഗീസ്, ശ്രീലത, എന്‍.എച്ച്.എം ഡിപിഎം ഡോ. എസ്. ശ്രീകുമാര്‍, കൊക്കാത്തോട് പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ശ്രീജയന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033