എസ്എന്‍ കോളേജ് ഫണ്ട് തിരിമറി കേസില്‍  വെള്ളാപ്പള്ളിക്ക് ആശ്വാസം ;  ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

For full experience, Download our mobile application:
Get it on Google Play

ദില്ലി: എസ്എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തുടരന്വേഷണം റദ്ദാക്കിയതിനെതിരെയാണ് വെള്ളാപ്പള്ളി അപ്പീല്‍ നല്‍കിയത്. എതിര്‍കക്ഷികള്‍ക്ക് നോട്ടീസക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. എസ് എന്‍ കോളേജ് സുവര്‍ണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. 1998ല്‍ കൊല്ലം എസ് എന്‍ കോളേജിലെ സുവര്‍ണ്ണ ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്.

2004 ലാണ് കോടതി നിര്‍ദേശപ്രകാരം ഫണ്ട് തിരിമറിയില്‍ അന്വേഷണം ആരംഭിക്കുന്നത്. പിന്നീട് 2020ലാണ് ക്രൈം ബ്രാഞ്ച് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കമ്മിറ്റിയുടെ ചെയര്‍മാനായ വെള്ളാപ്പള്ളി നടേശനെതിരെ അന്നത്തെ എസ് എന്‍ഡി പി കൊല്ലം ജില്ല വൈസ് പ്രസിഡന്റും, ട്രസ്റ്റിന്റെ ബോര്‍ഡ് അംഗവുമായ സുരേന്ദ്ര ബാബുവാണ് കോടതിയെ സമീപിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

0
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ...

വൈസ് മെന്‍ കൊടുമൺ സെൻട്രൽ ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

0
കൊടുമൺ : വൈസ് മെൻ കൊടുമൺ സെൻട്രൽ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ...

വാഴമുട്ടം വള്ളത്തോൾ വായനശാല : പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

0
പത്തനംതിട്ട : വാഴമുട്ടം ഈസ്റ്റ്‌ വള്ളത്തോൾ വായനശാലയുടെ ഒരുവർഷം നീണ്ടു നിൽക്കുന്ന...

കോന്നിയില്‍ ഫ്ലാറ്റില്‍ തീപിടുത്തം : മുറിക്കുള്ളിലെ സാധനങ്ങള്‍ കത്തി നശിച്ചു

0
കോന്നി : കോന്നിയില്‍ ഫ്ലാറ്റിലെ മുറിയില്‍ തീ പടര്‍ന്ന് പിടിച്ച് മുറിക്കുള്ളിലെ...