Saturday, May 18, 2024 4:33 pm

ബംഗാൾ സർക്കാരിന് തിരിച്ചടി ; ദി കേരള സ്റ്റോറി പ്രദർശന വിലക്ക് പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദി കേരള സ്റ്റോറി നിരോധിച്ച ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി. പ്രദര്‍ശന വിലക്ക് സുപ്രിംകോടതി പിന്‍വലിച്ചു. ബംഗാളില്‍ ചിത്രത്തിന്റെ പൊതുപ്രദര്‍ശനം ആകാമെന്ന് സുപ്രിംകോടതി ഉത്തരവ്. മെയ് 5 ന് റിലീസ് ചെയ്ത ചിത്രം സംസ്ഥാനത്തിനകത്ത് സമാധാനം നിലനിര്‍ത്തുന്നതിനായി ബംഗാള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. സാമുദായിക സൗഹാര്‍ദത്തെ വ്രണപ്പെടുത്തുകയും ക്രമസമാധാന നില തകര്‍ക്കുകയും ചെയ്യുന്ന വിദ്വേഷ പ്രസംഗങ്ങളും കൃത്രിമ വസ്തുതകളും അടങ്ങിയിരിക്കുന്നതിനാലാണ് കേരള സ്റ്റോറി സംസ്ഥാനത്ത് നിരോധിച്ചതെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അതേസമയം തമിഴ്‌നാട് സര്‍ക്കാരിനോടും ചിത്രം നിരോധിക്കരുത് എന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് നിര്‍മ്മാതാവിന് വേണ്ടി ഹാജരായത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു

0
ഇടുക്കി: പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച 10 വയസുകാരി മരിച്ചു....

പരിസ്ഥിതിദിനം : ജില്ലയിൽ വിതരണം ചെയ്യുന്ന തൈകളുടെ എണ്ണം കുറച്ചു

0
കോന്നി : പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് സാമൂഹ്യ വനവത്കരണ വിഭാഗം ജില്ലയിൽ...

കാരുണ്യ KR 654 ഭാഗ്യക്കുറി നറുക്കെടുത്തു ; ഭാ​ഗ്യശാലികളെ അറിയാം

0
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 654 ഭാഗ്യക്കുറി നറുക്കെടുത്തു....