ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിൽ പബ്ലിക് ഹിയറിങ്ങ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അവസാന പാദ സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എന്‍ ആര്‍ ഗീത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ വി പി പ്രഭുല്ല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ശ്രീലക്ഷ്മി നിരീക്ഷകയായി.
2024-25 സാമ്പത്തിക വര്‍ഷത്തെ അവസാന പാദ സോഷ്യല്‍ ഓഡിറ്റാണ് പൂര്‍ത്തിയായത്. 2024 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തനം ഓഡിറ്റിന് വിധേയമാക്കി. കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കി. എല്ലാ വാര്‍ഡിലുമായി 3000 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു. തരിശുഭൂമി കൃഷിയോഗ്യമാക്കി.

കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വര്‍ക്ക് ഷെഡുകള്‍ നിര്‍മിച്ചു. ആറുമാസകാലയളവില്‍ ഒന്നരക്കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നീതു അനില്‍, ജിജി എം ജോര്‍ജ്, നിഷ, ലതിക, രതീഷ്, ബി എസ് അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി ജി ശ്രീവിദ്യ, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. എസ് മനോജ് കുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സാലി തോമസ്, അംഗങ്ങളായ എം ആര്‍ അനില്‍കുമാര്‍, കെ സി അജയന്‍, ജി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

0
കോഴിക്കോട്: പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി...

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത് ; ഒരാൾ പോലീസ് പിടിയിൽ

0
മൂന്നാർ : തേനിയിൽനിന്ന് കൊണ്ടുവന്ന 8.185 കിലോ വൈക്കോൽ കറുപ്പുമായി (പോപ്പി...

ഡ്രൈവർക്ക് അപസ്മാരം ; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു ; ട്രെയിൻ ഗതാഗതം...

0
ഒഞ്ചിയം : റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം...

കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല് : രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

0
തിരുവനന്തപുരം: ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ്...