ആറന്മുള ഗ്രാമപഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആറന്മുള ഗ്രാമപഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പട്ടിണി പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു നേരത്തെ ഭക്ഷണം സൗജന്യനിരക്കില്‍ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് വിശപ്പ് രഹിതകേരളം. ഇതിന്റെ ജനകീയ ഹോട്ടലില്‍ നിന്ന് 20 രൂപ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ഉച്ച ഊണ് ലഭ്യമാകും.

മറ്റ് സ്‌പെഷ്യല്‍ വിഭവങ്ങളും വിലക്കുറവില്‍ ലഭിക്കും. ഊണ് പാഴ്സലിന് 25 രൂപയാണ്. കിടപ്പ് രോഗികള്‍ക്കുള്‍പ്പെടെ ഉച്ചഭക്ഷണം എത്തിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഓരോ ഊണിനും നടത്തിപ്പുകാര്‍ക്ക് അഞ്ച് രൂപ സബ്സിഡിയായി സര്‍ക്കാര്‍ നല്‍കും. ആറന്മുള ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിലാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റ് എന്‍.എസ്. കുമാര്‍, സ്ഥിരം സമിതി അധ്യക്ഷ രമാദേവി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സോമവല്ലി, അസിസ്റ്റന്റ് സെക്രട്ടറി ശ്രീലേഖ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...