പൊതുമരാമത്ത് റോഡ് കൈയ്യേറിയതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി : പൊതുമരാമത്ത് വകുപ്പ് റോഡ് കൈയ്യേറി സ്വകാര്യ വ്യക്തി മതില്‍ നിര്‍മ്മിക്കുന്നതായി ആരോപണം. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച അത്തിക്കയം-മടന്തമണ്‍ റോഡില്‍ വനത്തുംമുറിക്ക് സമീപമാണ് സംഭവം. പൊതുമരാമത്ത് റോഡില്‍ നിന്നും ചട്ടങ്ങള്‍ പാലിക്കാതെ ദൂരപരിധി ലംഘിച്ച് നടക്കുന്ന നിര്‍മ്മാണം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിന് അമ്പതു മീറ്റര്‍ അകലെ സമാന സംഭവം ഉണ്ടായപ്പോള്‍ പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല.

വീതി കുറവും വലിയ വളവുകളും ഉള്ള റോഡില്‍ ചട്ടം പാലിക്കാതെ നടത്തുന്ന നിര്‍മ്മാണം നിയമലംഘനമാണെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. വലിയ വളവായ ഇവിടെ മതിലുയരുന്നതോടെ വാഹനയാത്രികരുടെ കാഴ്ചമറഞ്ഞ് അപകടം സംഭവിക്കാനും സാധ്യതയുണ്ട്. പൊതുമരാമത്ത് റോഡു കൈയ്യേറി നിര്‍മ്മാണം നടത്തിയിട്ടും അധികൃതര്‍ നിസംഗത പാലിക്കുന്നതിനെതിരെ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...