റാന്നിയിൽ കളഞ്ഞു പോയ സ്വര്‍ണ്ണമാല തിരികെ നല്‍കി പൊതുപ്രവര്‍ത്തകന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല തിരികെ നല്‍കി പൊതുപ്രവര്‍ത്തകന്‍ മാതൃകയായി. പത്ര പ്രവര്‍ത്തകനും സി.പി.ഐ ജില്ലാ കൗണ്‍സിലംഗവും എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറിയുമായ എം.വി പ്രസന്നകുമാര്‍ ആണ് മാല തിരികെ നല്‍കി മാതൃക ആയത്. റാന്നി പെരുമ്പുഴയില്‍ നിന്നും ബുധനാഴ്ച വൈകിട്ടാണ് മാല കിട്ടിയത്. അപ്പോള്‍ തന്നെ റാന്നി പോലീസ് സ്റ്റേഷനില്‍ എത്തി മാല എസ്.എച്ച്.ഒ മനോജ് കുമാറിനെ ഏല്‍പ്പിച്ചിരുന്നു. ഈ സമയം മാല നഷ്ടമായ സങ്കടത്തില്‍ ഉടമസ്തന്‍ അന്വേഷണത്തിലായിരുന്നു. ഇന്നലെ രാവിലെ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോളാണ് നഷ്ടപ്പെട്ട തന്‍റെ സ്വര്‍ണ്ണമാല പോലീസ് സ്റ്റേഷനില്‍ ഉണ്ടെന്നു മനസിലായത്.

റാന്നി തെക്കേപ്പുറം സ്വദേശി ഡോ ബിനു ചാക്കോയുടെ മാതാവിന്‍റെ ആയിരുന്നു മാല. എക്സറേ എടുക്കുന്നതിനായി മാല ഊരി ബാഗില്‍ സൂക്ഷിച്ചതാണ്. ബാഗില്‍ നിന്നും പണം എടുക്കുന്നതിനിടെയാണ് മാല നഷ്ടമായത്. സ്വര്‍ണ്ണ മാലയില്‍ പേളുകള്‍ പതിച്ച ലോക്കറ്റോടു കൂടിയതായിരുന്നു മാല. റാന്നി എസ്.എച്ച്.ഒ മനോജ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.എ ലിജു, കലേഷ്, അസ് ലം, മാധ്യമ പ്രവര്‍ത്തകന്‍ ജി പ്രശാന്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് മാല കൈമാറിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...