റാന്നി: സമാധാനത്തിന്റെയും അഹിംസയുടെയും മാർഗത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയുടെ ഓർമ്മദിനത്തിൽ അദ്ദേഹം പിന്തുടർന്ന അടിസ്ഥാന തത്വങ്ങളുടെ മൂല്യങ്ങൾ ഉൾകൊണ്ട് സമാധാനവും മനുഷ്യത്വവും നിറഞ്ഞ ഒരു സമൂഹത്തിനായി നിലകൊള്ളണമെന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ പറഞ്ഞു. പതിനഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡല തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. ജെസ്സി അലക്സ്, റൂബി കോശി, അന്നമ്മ തോമസ്, വി.സി ചാക്കോ, എ. ടി ജോയിക്കുട്ടി, ബിനോജ് ചിറയ്ക്കൽ, സൂസൻ മാത്യു, റെജി കൊല്ലിരിക്കൽ, സണ്ണി വെള്ളാങ്കുഴിയിൽ, സൗമ്യ ജി. നായർ, സോമശേഖര കർത്താ, റെഞ്ചി പതാലിൽ, ബിജി വർഗീസ്, റെജി എബ്രഹാം, ജിജി വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഒന്നാം വാര്‍ഡില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോമോൻ സി. എ ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സുഗതൻ സി. കെ അധ്യക്ഷത വഹിച്ചു. രണ്ടാം വാര്‍ഡില്‍ ബ്ലോക്ക് ട്രഷറാർ എ. റ്റി. ജോയിക്കുട്ടി ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ചാക്കോ തോമസ് അധ്യക്ഷത വഹിച്ചു. വാർഡ് മൂന്നിൽ ബ്ലോക്ക് സെക്രട്ടറി ബിനോജ് ചിറയ്ക്കൽ ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഷിബു പറങ്കിത്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് നാലിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സണ്ണി മാത്യു ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് നിബു തോമസ് അധ്യക്ഷത വഹിച്ചു. അഞ്ചാം വാര്‍ഡില്‍ ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജ് ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പി. എം. തോമസ് അധ്യക്ഷത വഹിച്ചു. വാർഡ് അറിൽ മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് റെഞ്ചി പതാലിൽ അധ്യക്ഷത വഹിച്ചു. വാർഡ് പതിനാറിൽ യുഡിഎഫ് കൺവീനർ പ്രകാശ് തോമസ് ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സുനിൽ തോമസ് അധ്യക്ഷത വഹിച്ചു. വാർഡ് പതിനേഴിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സണ്ണി മാത്യു ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കെ. ഇ. മാത്യു അധ്യക്ഷത വഹിച്ചു.