മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചയാള്‍ മരിച്ച സംഭവം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച്‌ നാട്ടുകാര്‍ മര്‍ദ്ദിച്ചയാള്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്‌. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മര്‍ദ്ദനമേറ്റതിന് തെളിവ് കണ്ടെത്താനായില്ല. കഴിഞ്ഞ മാസം 28 നാണ് സംഭവം. പെരുങ്കുഴിയിലെ വീട്ടില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ചന്ദ്രനെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയും കയ്യും കാലും കെട്ടി പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തുമ്പോള്‍ ചന്ദ്രന്‍ അവശനായിരുന്നു.

ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. പരാതിയില്ലെന്ന് എഴുതി നല്‍കിയതിനാല്‍ തൊണ്ടിമുതല്‍ ഉടമസ്ഥന് തിരിച്ച്‌ നല്‍കി, ചന്ദ്രനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. അതിന് ശേഷം പത്ത് ദിവസം കഴിഞ്ഞാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്നത്. ഇന്ന് രാവിലെയാണ് ചന്ദ്രന്‍ മരിച്ചത്.

പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങുമ്പോള്‍ അടിവയറ്റില്‍ വേദന ഉണ്ടായിരുന്നതായി ചന്ദ്രന്‍ പറഞ്ഞിരുന്നു. മോഷണക്കുറ്റത്തിന് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചപ്പോള്‍ തന്നെ നേരത്തെ ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് ചന്ദ്രന്‍ അറിയിച്ചിരുന്നു. വിശദമായ വൈദ്യ പരിശോധന നടത്തിയിരുന്നെന്നും മോഷണ കുറ്റത്തിന് ചന്ദ്രനെതിരെയോ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചെന്ന് ചന്ദ്രനോ പരാതി ഉണ്ടായിരുന്നില്ലെന്ന് ചിറയിന്‍കീഴ് പോലീസ് പറഞ്ഞു. ചന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയ ഡോക്ടര്‍മാരാണ് ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ടായിരുന്നില്ലെന്ന് പറഞ്ഞത്. ഈ മാസം 9 ന് മെഡിക്കല്‍ കോളജില്‍ അള്‍സറിന് ചന്ദ്രന്റെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...