കൈപ്പട്ടൂര്‍ പാലത്തിന് ഫ്ലെക്സ് ബോര്‍ഡ് കൊണ്ട് കൈവരികള്‍ തീര്‍ത്ത് മാതൃകയായി പൊതുമരാമത്ത് വകുപ്പ് – കോന്നി എം.എല്‍.എയും തിരിഞ്ഞുനോക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കൈപ്പട്ടൂര്‍ പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ ഫ്ലെക്സ് ബോര്‍ഡ് കൊണ്ട് മറച്ച് പൊതുമരാമത്ത് വകുപ്പ്. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് പത്തനംതിട്ട – പന്തളം റോഡിലെ കൈപ്പട്ടൂര്‍ പാലത്തിന്റെ കൈവരി വാഹനം ഇടിച്ച് തകര്‍ന്നത്. എന്നാല്‍ തകര്‍ന്ന കൈവരി അറ്റകുറ്റപണികള്‍ നടത്താതെ ഫ്ലെക്സ് ബോര്‍ഡ് കൊണ്ട് കെട്ടി മറച്ച് മാതൃകയായിരിക്കുകയാണ് പൊതുമരാമത്ത് അധികൃതര്‍. ദേശീയപാത 183 ന്റെ ഭാഗമായ പാലത്തിന്റെ കൈവരി ആര് നന്നാക്കും എന്നതാണ് നിലവിലുള പ്രധാന പ്രശ്നം. ദേശീയപാത അതോറിട്ടിയും പൊതു മരാമത്ത് വകുപ്പും തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും പഴിചാരുന്നതല്ലാതെ പാലത്തിന്റെ കൈവരി അടുത്ത കാലത്തെങ്ങും ശരിയാക്കുന്ന ലക്ഷണവും കാണുന്നില്ല.

ദേശീയപാതയായി റോഡ്‌ ഏറ്റെടുക്കുംമുമ്പേ പണിത പാലമായതിനാല്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്ന നിലപാടിലാണ് ദേശീയപാത അധികൃതര്‍. ദേശീയപാത അധികൃതര്‍ ഏറ്റെടുത്തതിനാല്‍ കൈവരി നിര്‍മ്മിക്കില്ല എന്ന പിടിവാശിയില്‍ ആണ് പൊതുമരാമത്ത് വകുപ്പ്. പൊതുവേ വീതി കുറവായ പാലത്തില്‍ വളരെ ബുദ്ധിമുട്ടിയാണ് വാഹനങ്ങള്‍ യാത്ര ചെയ്യുന്നത്. പാലത്തിന് ഇരുവശവും പുല്ലുവളര്‍ന്നതിനാല്‍ കാല്‍നടയാത്രക്കാരും ബുദ്ധിമുട്ട് നേരിടുന്നു. പാലത്തിലൂടെ നടക്കുമ്പോള്‍ കാലൊന്നുതെന്നിയാല്‍ കാല്‍ നടയാത്രക്കാര്‍ നദിയില്‍ വീഴുന്ന അവസ്ഥയാണ്. ദിശാ സൂചികകളും വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ക്ക് ഇടയിലായി. പാലത്തിന്റെ അവസ്ഥ ഈ നിലയില്‍ ആയിരുന്നിട്ട് പോലും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ ഇടപെടുന്നില്ല. വോട്ട് ചോദിക്കുവാന്‍ ചിരിച്ചമുഖവുമായി എത്തുന്ന ജന പ്രതിനിധികള്‍ കൈപ്പട്ടൂര്‍ പാലത്തിന്റെ വിഷയത്തില്‍ കണ്ണടയ്ക്കുന്ന മനോഭാവമാണ് സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...