അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് വ്യക്തിക്ക് നോട്ടീസ് നൽകി

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് വ്യക്തിക്ക് നോട്ടീസ് നൽകി. പുല്ലാട്-പൂവത്തൂർ റോഡിൽ കോയിപ്രം പോലീസ് സ്റ്റേഷന് സമീപമാണ് അനധികൃത നിർമാണം നടത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡിൽ തോടിനോട് ചേർന്നാണ് 50 മീറ്റർ ദൂരത്തിൽ കോൺക്രീറ്റ് ചെയ്തത്. കോൺക്രീറ്റിനോട് ചേർന്ന് റോഡിലേക്ക് ചരിച്ച് വാർത്തിട്ടിരിക്കുന്ന ഭാഗവും പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡിൽ 100 മീറ്ററിനുള്ളിൽ മൂന്ന് വളവുണ്ട്. വളവിൽ റോഡരിക് ചരിച്ചുവാർത്തിട്ടിരിക്കുന്നത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്ന് സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ പറഞ്ഞു. കനത്തമഴപെയ്താൽ ഒരടിപ്പൊക്കത്തിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലമാണിത്. ഇതുവഴി ഒഴുകുന്ന തോടിന് റവന്യൂ രേഖകളിൽ മൂന്നുമീറ്റർ വീതിയുണ്ടെങ്കിലും ഇപ്പോൾ ഒരുമീറ്റർ മാത്രമാണുള്ളത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...

തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

0
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്....