റോഡുപണി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത കരാറുകാരനെ നീക്കി പൊതുമരാമത്ത് വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : റോഡ് നിർമ്മാണത്തിൽ അലംഭാവം കാണിച്ച കരാറുകാർക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ ശക്തമായ നടപടി. സമയബന്ധിതമായി റോഡുപണി പൂർത്തിയാക്കാത്ത കരാറുകാരനെ പുറത്താക്കി. കാസർഗോഡ് എം.ഡി കൺസ്ട്രക്ഷനെതിരെയാണ് നടപടി. പേരാമ്പ്ര -താന്നിക്കണ്ടി – ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തെ തുടർന്നാണ് പെതുമാമത്ത് വകുപ്പ് നടപടിയെടുത്തത്.

2020 മേയ് മാസം 29നാണ് റോഡ് പണി ആരംഭിച്ചത്. 9 മാസം കൊണ്ട് പ്രവൃത്തി പൂർത്തികരിക്കാനായിരുന്നു കരാർ. ഇതിനായി 10 കോടി രൂപ അനുവദിച്ചിരുന്നു. പ്രവൃത്തി പൂർത്തിയാക്കാത്തതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചിരുന്നു. സമയബന്ധിതമായി പണി പൂർത്തീകരിക്കാൻ കരാറുകാർക്ക് മന്ത്രി നേരിട്ട് നിർദ്ദേശം നൽകിയിട്ടും. പുരോഗതി ഉണ്ടാകാത്തതിനെ തുടർന്നാണ് നടപടി.

കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തിൽ ടെർമിനേറ്റ് ചെയ്യുകയാണ് ചെയ്തത്. ദേശീയ പാത 766ൽ നടക്കുന്ന പ്രവർത്തിയിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കരാർ രംഗത്തെ ശക്തരായ നാഥ് ഇൻഫാസ്ട്രക്ചർ കമ്പനിയിൽ നിന്നും പിഴ ഈടാക്കാനും കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...