ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭര്‍ത്താവിനെ പരസ്യമായി അപമാനിക്കുന്നതും മാനസികപീഡനമാണ്; ഡല്‍ഹി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുന്‍പില്‍വെച്ച് ഭര്‍ത്താവിനെ പരസ്യമായി അപമാനിക്കുന്നതും ലൈംഗികജീവിതം ചര്‍ച്ച ചെയ്യുന്നതും മാനസികപീഡനമാണെന്ന് ഡല്‍ഹി ഹൈക്കോടതി കണ്ടെത്തി. ഭാര്യയില്‍നിന്നുള്ള ഇത്തരം ക്രൂരത വിവാഹമോചനത്തിന് കാരണമാണെന്നും കോടതി പറഞ്ഞു. ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ സുരേഷ് കെയ്ത്, നീന ബന്‍സല്‍ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. 2011-ലാണ് ദമ്പതിമാര്‍ വിവാഹിതരായത്. പക്ഷെ സ്വാഭാവിക ഗര്‍ഭധാരണം സാധ്യമായില്ല. ഇതോടെ ദമ്പതിമാര്‍ ഐ.വി.എഫ്. ചികിത്സയ്ക്ക് വിധേയരായി. പക്ഷേ, രണ്ടുതവണ ഐ.വി.എഫിന് വിധേയമായെങ്കിലും ഗര്‍ഭം ധരിക്കാനായില്ല.

ഇതോടെയാണ് ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഗര്‍ഭം ധരിക്കാന്‍ കഴിയാതിരുന്നതോടെ തനിക്ക് ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭാര്യ അപമാനിച്ചെന്നാണ് ഭര്‍ത്താവിന്റെ പരാതി. ഭാര്യയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുന്‍പില്‍വെച്ച് ഷണ്ഡനാണെന്ന് വിളിച്ച് ഭാര്യ അപമാനിച്ചെന്നും യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇങ്ങനെ വിളിച്ചതെന്നും ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...