പുതുയുഗ യാത്ര പത്തനംതിട്ട ജില്ലയില്‍ വന്‍ വിജയമാക്കും : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഫെബ്രുവരി 27 ന് പത്തനംതിട്ടയില്‍ എത്തിച്ചേരുന്ന പുതുയുഗ യാത്രക്ക് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലം കേന്ദ്രങ്ങളിലും നല്‍കുന്ന സ്വീകരണം വന്‍ വിജയമക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പുതുയുഗ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുവന്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ചേര്‍ന്ന യു.ഡി.എഫ് ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുയുഗ യാത്രയുടെ വിജയം അടുത്ത് നടക്കുവാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിജയത്തിന് കരുത്തേകുമെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.വര്‍ഗ്ഗീസ് മാമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ്, റെജി കെ.ചെറിയാന്‍, പന്തളം സുധാകരന്‍, തങ്കമ്മ രാജന്‍, ജോസഫ് എം.പുതുശ്ശേരി, മാലേത്ത് സരളാദേവി, റ്റി.എം.സമീര്‍, ജോണ്‍സണ്‍ വിളവിനാല്‍, തോമസ് ജോസഫ്, തോപ്പില്‍ ഗോപകുമാര്‍, പഴകുളം ശിവദാസന്‍, റോബിന്‍ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ 8 മണിക്ക് പ്രഭാതവേദി – വിവിധ രംഗങ്ങളില്‍ ഉള്ളവരുമായി കൂടിക്കാഴ്ച അടൂര്‍ വൈറ്റ് പോര്‍ട്ടിക്കോ ഹോട്ടല്‍ സമുച്ചയത്തില്‍ നടക്കും. തുടര്‍ന്ന് പത്രസമ്മേളനം. 10 മണിക്ക് കെ.എസ്.ആര്‍.ടി.സി ജംഗ്ഷ്നില്‍ നടക്കുന്ന സ്വീകരണവും പൊതുയോഗവും ആര്‍.എസ്.പി നേതാവ് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും.11.30 മണിക്ക് തിരുവല്ലാ മുനിസിപ്പല്‍ ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന പൊതുയോഗം രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3.30 ന് ആറന്മുള നിയോജക മണ്ഡലത്തിലെ സ്വീകരണം പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ എ.ഐ.സി.സി വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

5 മണിക്ക് കോന്നി ടൗണില്‍ നടക്കുന്ന സ്വീകരണം യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ.അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകിട്ട് 6.30 ന് റാന്നി ഇട്ടിയപ്പാറയില്‍ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. വിവിധ സ്വീകരണ യോഗങ്ങളില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ, മുസ്ലീംലീഗ് നേതാവ് അഡ്വ.ഷംസുദ്ദീന്‍ എം.എല്‍.എ, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍, കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ അഡ്വ.അനൂപ് ജേക്കബ് എന്നിവര്‍ പ്രസംഗിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...