Tuesday, May 21, 2024 6:59 am

ഭർത്താവിന്‍റെ മദ്യപാനം മാറ്റാൻ പൂജ, യുവതിയെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച പൂജാരി 22 വർഷം അഴിയെണ്ണും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഭര്‍ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ കുന്നംകുളം പോക്‌സോ കോടതി 22 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പെരിങ്ങണ്ടൂര്‍ പൂന്തുട്ടില്‍ വീട്ടില്‍ സന്തോഷ് സ്വാമി (സന്തോഷ് കേശവന്‍ 34)യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താനായാണ് പ്രതി യുവതിയോട് ചില പൂജകള്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് യുവതിയെ വിളിച്ച് വരുത്തി. പിന്നീട് പ്രതി യുവതിയെ തന്‍റെ വീട്ടിലേക്ക് എത്തിച്ച് പീഡീപ്പിക്കുകയായിരുന്നു. ഇതിന് ശേഷവും ബലാത്സംഗ വിവരം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയും ഇയാൾ പീഡനത്തിന് ഇരയാക്കി. പിന്നീട് പലതവണ ഭീഷണിപ്പെടുത്തി തൃശൂര്‍ മെഡിക്കല്‍ കോളജിനടുത്തുള്ള ലോഡ്ജിലേക്ക് വിളിച്ച് വരുത്തിയും പ്രതി യുവതിയെ ബലാത്സംഗം ചെയതുവെന്നാണ് കേസ്.

കേസിലേക്ക് 18 സാക്ഷികളെ വിസ്തരിച്ചു. കേസിന്റെ ആദ്യാന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് പേരാമംഗലം ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ബി. സന്തോഷും കേസ് രജിസ്റ്റര്‍ ചെയ്തത് പേരാമംഗലം സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി. ലാല്‍ കുമാറുമാണ്. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ്, പ്രോസിക്യൂഷന് സഹായിക്കുന്നതിനായി അഡ്വ. കെ.എന്‍. അശ്വതി, അഡ്വ. രഞ്ജിക കെ. ചന്ദ്രന്‍, സി.പി.ഒ. കെ.ടി.ഷാജു, എം. ഗീത എന്നിവരും ഹാജരായി. ഈ പ്രതിക്കെതിരേ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസും നിലവിലുണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റഫയിൽ ആക്രമണം വിപുലീകരിക്കും, ലക്ഷ്യം നേടും വരെ യുദ്ധം തുടരും ; നെതന്യാഹു

0
തെല്‍ അവിവ്: ഗസ്സയിലെ റഫയിൽ ആക്രമണം വിപുലീകരിക്കുമെന്നും ലക്ഷ്യം നേടും വരെ...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം : സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

0
കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന്...

ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ് : കെ സുധാകരന് നിര്‍ണായകം ;...

0
കൊച്ചി: ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന കെ. സുധാകരന്‍റെ...

അതിതീവ്ര മഴ : പത്തനംതിട്ടയിൽ കാണാതായ 2പേർക്കായി തെരച്ചിൽ ; അതിരപ്പള്ളി അടച്ചു

0
പത്തനംതിട്ട : കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര...