വയനാട് : സുല്‍ത്താന്‍ ബത്തേരിക്ക് സമീപം മൂലങ്കാവില്‍ സ്വകാര്യ കൃഷിയിടത്തിലൊരുക്കിയ കെണിയില്‍ പുലി വീണ സംഭവത്തില്‍ സ്ഥലമുടമ ഏലിയാസിനെ അറസ്റ്റ് ചെയ്തു. വനം വന്യജീവി നിയമ പ്രകാരം ഇയാള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. അതേ സമയം കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിലാണ് പുലി വീണതെന്നാണ് സംശയിക്കുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് അഞ്ച് കമ്പി കുരുക്കുകള്‍ കണ്ടെടുത്തു. ഇദ്ദേഹം കുറ്റം സമ്മതിച്ചെന്നും റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി.
പുലി കെണിയില്‍ വീണതിന് സ്ഥലമുടമയെ അറസ്റ്റു ചെയ്തു ; വല്ലാത്തൊരു നിയമവും അത് പാലിക്കാനുള്ള ഉദ്യോഗസ്ഥരുടെ വ്യഗ്രതയും
RECENT NEWS
Advertisment