തണ്ണിത്തോട്ടിൽ അഞ്ജാതജീവിയുടെ ആക്രമണത്തിൽ മുയലുകൾ ചത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട്ടിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മുയലുകൾ ചത്തു. ഇടക്കണ്ണം ചരിവുകാലായിൽ ജോയിയുടെ വീട്ടിലായിരുന്നു സംഭവം.  തടി കൊണ്ടും ഇരുമ്പ് കൊണ്ടും നിർമ്മിച്ച രണ്ട് കൂടുകളിലായി പതിനഞ്ച് മുയലുകളാണ് ഉണ്ടായിരുന്നത്‌. ഇതിൽ രണ്ട് ഗർഭിണികളായ മുയലുകളെ രണ്ട് കൂടുകളിലൊന്നിൽ മാറ്റി പാർപ്പിച്ചിരിക്കുകയായിരുന്നു. രണ്ട് മുയൽ കുഞ്ഞുങ്ങൾ ഒഴികെ ബാക്കി എല്ലാം അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്തു. രക്ഷപെട്ട മുയൽ കുഞ്ഞുകളുടെ ശരീരത്തിലും മുറിവുകളുണ്ട്. മുയലുകളുടെ ശരീര ഭാഗങ്ങൾ തിന്ന അവസ്ഥയിലാണ് ജഡം കാണപ്പെട്ടത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സംഭവ സ്ഥലത്ത് നിന്ന് കാൽപ്പാടുകളൊന്നും കണ്ടെടുക്കുവാന്‍ സാധിച്ചില്ല.  അതിനാല്‍ ആക്രമിച്ച ജീവി ഏതാണെന്ന് സ്ഥിരീകരിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും വനപാലകർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുകാരൻ മരിച്ചു

0
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളിക്ക് സമീപം...

മനൻ കുമാർ മിശ്രയുടെ ബാർ കൗൺസിൽ ചെയർമാൻ പദവിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി;...

0
ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര...

സിപിഎം തിരഞ്ഞെടുപ്പിൽ തോൽക്കാനിടയായ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

0
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാർട്ടിക്കുള്ളിലെ വീഴ്ചകളും കാരണമായെന്ന് തുറന്നുപറഞ്ഞ്...

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല ; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

0
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും...