കേരളത്തിന്‍റെ സാംസ്‌ക്കാരിക നഗരിയില്‍ പുലികള്‍ ഇറങ്ങി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കേരളത്തിന്‍റെ സാംസ്‌ക്കാരിക നഗരിയില്‍ പുലികള്‍ ഇറങ്ങി. സാംസ്‌കാരിക നഗരിയിലെ ഓണാഘോഷത്തിന്‍റെ ഭാഗമായ ഏറ്റവും പ്രധാന ആകര്‍ഷണമായ പുലികളിയ്‌ക്കായി വേഷക്കാര്‍ എത്തിത്തുടങ്ങി. അരയില്‍ ചിലങ്ക കെട്ടി പ്രത്യേക നൃത്തച്ചുവടുകളുമായി കണ്ടാല്‍ അമ്പരക്കുന്ന വേഷവിധാനത്തോടെയാണ് ഇരുനൂറ്റിയമ്പതോളം പുലികളി വേഷക്കാര്‍ നഗരത്തിലെ സ്വരാജ് റൗണ്ടിലെത്തിയത്. നഗരം അക്ഷരാര്‍ത്ഥത്തില്‍ പുലികളിയുടെ ആവേശത്തിലാണ്.

അഞ്ച് സംഘങ്ങളാണ് പുലികളി നടത്തുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണമുള‌ളതിനാല്‍ ഇതോടൊപ്പമുള‌ള സര്‍ക്കാര്‍ പരിപാടികള്‍ ഇന്നുണ്ടാകില്ല. ഓണാവേശത്തില്‍ പുലികളി ആസ്വദിക്കാന്‍ സ്വദേശികളും വിനോദസഞ്ചാരികളുമടക്കം നിരവധി പേരാണ് തൃശൂര്‍ നഗരത്തിലെത്തുന്നത്.

കുതിരപ്പുറത്തേറിയും തെയ്യം വേഷത്തിലുമെല്ലാം പുലിവേഷക്കാര്‍ നഗരത്തിലെത്തി. കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, വിയ്യൂര്‍, ശക്തന്‍ എന്നീ അഞ്ച് ദേശത്തിലെ 250ഓളം പേരാണ് പുലികളിയില്‍ പങ്കെടുക്കുന്നത്. കൊവിഡ് വ്യാപനശേഷം നടക്കുന്ന ആദ്യ ആഘോഷമായതിനാല്‍ ഇത്തവണ കനത്ത പോലീസ് വിന്യാസവും തൃശൂര്‍ നഗരത്തിലുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...