29.3 C
Pathanāmthitta
Friday, September 30, 2022 6:36 pm
smet-banner-new

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൂടത്തായി മോഡലില്‍ കൊല്ലാന്‍ ശ്രമം ; പരാതി നല്‍കിയിട്ടും പോലീസ് ഒളിച്ചുകളി നടത്തുന്നു

കൊല്ലം: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൂടത്തായി മോഡലില്‍ വിഷം കൊടുത്തുകൊല്ലാന്‍ ശ്രമിച്ചുവെന്ന് പരാതി. എന്നാല്‍ പരാതി ലഭിച്ചിട്ടും യുവതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചു കളിക്കുകയാണെന്ന് ആക്ഷേപം. കൊല്ലം തേവള്ളി കിഴക്കേവീട്ടില്‍ പ്രസാദി(54)നെയാണ് ഭാര്യ മുണ്ടയ്ക്കല്‍ ശാന്തപുരയ്ക്കല്‍ മണികണ്ഠന്റെ മകള്‍ ഷൈനി(44) ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. വീട്ടില്‍ നിന്നും കണ്ടെടുത്ത വെളുത്ത പൊടിയും രക്തം പരിശോധിച്ചപ്പോള്‍ ലെഡ് അസറ്റേറ്റിന്റെ അളവ് കൂടിയ നിലയിലുമാണ് എന്ന റിപ്പോര്‍ട്ട് അടക്കും കൊല്ലം വെസ്റ്റ് പോലീസില്‍ ഇത് സംബന്ധിച്ച്‌ രണ്ട് മാസം മുമ്പ്  പരാതി നല്‍കിയിട്ടും പോലീസ് പരാതി കാര്യക്ഷമമായി അന്വേഷിക്കുന്നില്ല.

Dongtos
a-one-ad
prep
ALA
previous arrow
next arrow

ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട അഞ്ചല്‍ സ്വദേശിയായ അമല്‍ ശങ്കര്‍ എന്ന യുവാവുമായി ഭാര്യ ഷൈനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഏറെ നാളായി ഇരുവരും അടുത്ത ബന്ധത്തിലായിരുന്നു. എന്നാല്‍ ഇക്കാര്യം തനിക്കറിയില്ലായിരുന്നു. മിക്കപ്പോഴും ഷൈനി ബന്ധുവായ ലതാ കൃഷ്ണനൊപ്പം അവരുടെ ഭര്‍ത്താവിന്റെ കുമളിയിലെ വീട്ടില്‍ പോകുന്നത് പതിവായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ വീണ്ടും അവിടേക്ക് പോയി. ഈ സമയം തനിക്ക് ഒരു കോള്‍ വരികയും ഷൈനി ബന്ധുവിന്റെ വീട്ടിലേക്ക് അല്ല പോയതെന്നും അമലിന്റെ ഒപ്പമാണ് എന്നും പറയുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണ് എന്ന് ബോധ്യപ്പെട്ടു.

asian
KUTTA-UPLO

അന്ന് തന്നെ ഷൈനിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. പിന്നീട് ഇത് ചര്‍ച്ച ചെയ്ത് ഇനി ഇത്തരത്തില്‍ ഒന്നും തന്നെയുണ്ടാവില്ല എന്ന് പറഞ്ഞ് പരിഹാരം കാണുകയും ചെയ്തു. വീണ്ടും ഇരുവരും കുട്ടികളുമായി ഒന്നിച്ച്‌ പ്രശ്നങ്ങളില്ലാതെ പോകുകയായിരുന്നു. എന്നാല്‍ രണ്ട് മാസം മുന്‍പ് വീണ്ടും ഇവര്‍ തമ്മില്‍ സന്ദേശങ്ങള്‍ അയക്കുകയും ഫോണ്‍ വിളിയും തുടര്‍ന്നു. ഇതേ തുടര്‍ന്ന് ഭാര്യയുടെ സഹോദരനെ വിളിച്ചു വരുത്തി വിവരം പറയുകയും വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. ഇതിന് പിന്നാലെ കടുത്ത തലവേദനയും ദേഹാസ്വാസ്ഥ്യവും ഉണ്ടായി. സംശയം തോന്നി വീട് പരിശോധിച്ചപ്പോള്‍ വീട്ടിലെ അലമാരയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു ടിന്ന് കണ്ടെത്തി. തുണിയില്‍ പൊതിഞ്ഞ ടിന്നിനുള്ളില്‍ നിന്നും വെളുത്ത പൊടിയും കണ്ടെടുത്തു. അപ്പോഴാണ് നേരത്തെ അടുക്കളയില്‍ ഇതേ നിറത്തിലുള്ള ഒഴിഞ്ഞ ടിന്ന് കണ്ടത് ഓര്‍മ വന്നത്.

asian
WhatsAppImage2022-07-31at72836PM
dif
444356
previous arrow
next arrow

അപ്പോള്‍ തന്നെ സഹോദരിയെയും ഭര്‍ത്താവിനെയും വീട്ടിലേക്ക് വിളിച്ചു വരുത്തി ഇക്കാര്യം പറഞ്ഞു. അവരുടെ നിര്‍ദ്ദേശ പ്രകാരം രക്തം പരിശോധിച്ചപ്പോള്‍ ലെഡ് അസറ്റേറ്റ് 40 ശതമാനം ഉള്ളതായി തെളിഞ്ഞു. ഇതോടെ ഭാര്യ തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ബോധ്യപ്പെടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ വളരെ നിസ്സാരമായിട്ടാണ് എടുത്തത്. അതിനാല്‍ തന്നെ അന്വേഷണം നടന്നില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഇതോടെയാണ് പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നിട്ടും ഭാര്യയെ ചോദ്യം ചെയ്യുകയോ മറ്റ് നടപടികളോ ചെയ്തില്ല. അവസാനം ഇക്കാര്യങ്ങള്‍ വിശദമാക്കി പത്രത്തില്‍ വാര്‍ത്ത വന്നതോടെ പോലീസ് ഉത്രാട ദിനത്തില്‍ ഫോറന്‍സിക് സംഘവുമായെത്തി പരിശോധന നടത്തി. ടിന്നില്‍ കണ്ടെത്തിയ പൊടിയുടെ സാമ്പിളും രക്ത സാമ്പിളും എടുത്തു. എന്നിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലാ എന്നും പ്രസാദ് പറയുന്നു. വിഷം പതിയെ ആഹാരത്തില്‍ നല്‍കി തന്നെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ജീവിക്കാനുള്ള ശ്രമമാണ് ഷൈനി നടത്തിയതെന്നാണ് പ്രസാദ് പറയുന്നത്. പോലീസ് എന്തു കൊണ്ടാണ് ഇത് വളരെ ലാഘവത്തോടെ എടുക്കുന്നതെന്ന് അറിയില്ല എന്നും അദ്ദേഹം പറയുന്നു.

അഞ്ചല്‍ ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് എജ്യൂക്കേഷന്‍ സെന്ററിന്റെ ഉടമയാണ് അമല്‍ ശങ്കര്‍. ഷൈനി മകളെ ഇയാളുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സില്‍ പഠനത്തിന് ചേര്‍ത്തിരുന്നു. വിദേശത്ത് 10 വര്‍ഷം ജോലി ചെയ്തിരുന്ന പണം ഉപയാഗിച്ച്‌ കൊല്ലത്ത് 50 ലക്ഷം രൂപയ്ക്ക് അടുത്ത് വിലവരുന്ന വീടും സ്ഥലവും പ്രസാദ് സ്വന്തമാക്കിയിരുന്നു. കൂടാതെ സ്വന്തം പേരില്‍ മൂന്ന് എല്‍.ഐ.സിയും ഷൈനിയുടെയും ഇളയ മകളുടെ പേരിലും നാലു എല്‍.ഐ.സി പോളിസിയും എടുത്തിരുന്നു. ഇവയെല്ലാം സ്വന്തമാക്കാമെന്ന ഉദ്ദേശം കൂടിയാകും തനിക്ക് വിഷം നല്‍കിയിരിക്കുന്നതെന്നാണ് പ്രസാദിന്റെ ആരോപണം. അതേസമയം സംഭവത്തില്‍ തെളിവുകള്‍ ലഭിച്ചെങ്കില്‍ മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകാനാവൂ എന്നാണ് പോലീസിന്റെ വിശദീകരണം. ഫോറന്‍സിക് റിസള്‍ട്ട് ഉള്‍പ്പെടയുള്ളവ വന്നതിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
asian
WhatsAppImage2022-07-31at72444PM
asian
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72836PM
previous arrow
next arrow

Most Popular

WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72836PM
previous arrow
next arrow