ചുങ്കപ്പാറ – പൊന്തൻപുഴ റോഡിലെ പുളിക്കൻപാറ പാലം അപകട ഭീഷണിയിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പത്തനംതിട്ട – കോട്ടയം ജില്ലാ അതിർത്തിയിൽ കോട്ടാങ്ങൽ – മണിമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുങ്കപ്പാറ – പൊന്തൻപുഴ റോഡിലെ പുളിക്കൻപാറ പാലം അപകട ഭീഷണിയിൽ. പാലത്തിന്റെ ഒരു വശത്തെ കൈവരി ഇളകിയ നിലയിലാണ്. ആലപ്ര ഭാഗത്തു നിന്നും ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾക്ക് കൈവരിയുടെ തകർച്ചയും പാലത്തിന്റെ വീതിയും അറിയാൻ കഴിയാത്ത നിലയിൽ കൈവരികളിൽ കാട് മൂടികിടക്കുകയാണ്. പാലത്തിന്റെ മധ്യത്തിലുള്ള ഡിവൈഡറിലും കാട് വളർന്നു. ആറര പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ വീതികുറവ് കാരണം വർഷങ്ങൾക്ക് മുൻപ് പഴയ പാലം നിലനിർത്തി ഒരു വശത്ത് മറ്റൊരു പാലം നിർമ്മിച്ച് വീതി വർധിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ പഴയ പാലത്തിന്റെ കാലപ്പഴം അപകട സാധ്യത വർധിപ്പിച്ചിരിക്കുകയാണ്.

മുകൾഭാഗത്തു നിന്നുള്ള വെള്ളമിറങ്ങി കമ്പികൾ ദ്രവിച്ച് കോൺക്രീറ്റ് ഇളകി വീഴുകയാണ്. കുത്തനെയുള്ള ഇറക്കവും കൊടും വളവുമായതിനാൽ വാഹനങ്ങൾ പാലത്തിന് അടുത്ത് എത്തിയാൽ മാത്രമാണ് എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയുകയുള്ളു. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമായിട്ടുമുണ്ട്. മൂവാറ്റുപുഴ – പുനലൂർ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായതിനാൽ രാപകൽ വ്യത്യാസമില്ലാതെ വാഹന സഞ്ചാരവുമുണ്ട്. രണ്ട് ജില്ലകളുടെ അതിർത്തി പ്രദേശമായതിനാൽ അധികൃതർ ഈ റോഡിനെ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്. റോഡിന്റെയും പാലത്തിന്റെയും ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...