പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 23,63,15,642 രൂപ വരവും 21,37,07,750 രൂപ ചെലവും 2,26,07,892 രൂപ മിച്ചവും വരുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍ അവതരിപ്പിച്ചത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ച് ഗ്രാമ പഞ്ചായത്തുകളിലും കാര്‍ഷിക മേഖല, ക്ഷീരവികസനം, ആരോഗ്യമേഖല, കുടിവെള്ളം, ശുചിത്വം, മാലിന്യസംസ്‌കരണം, പട്ടികജാതി വികസനം, ചെറുകിട വ്യവസായ ടൂറിസം, പരിസ്ഥിതി സാംസ്‌കാരികം എന്നീ മേഖലകളില്‍ ബജറ്റ് ഊന്നല്‍ നല്‍കി. ഗൃഹമധുരം ലൈഫ് ഭവന പദ്ധതിക്ക് 60 ലക്ഷം രൂപയും കാര്‍ഷിക ഗ്രാമം പദ്ധതിയിലൂടെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിനു 25 ലക്ഷം രൂപയും ആരോഗ്യമേഖലയില്‍ സായാഹ്ന ഒ.പിക്ക് നാലു ലക്ഷം രൂപയും സ്‌നേഹസ്പര്‍ശം സെക്കണ്ടറി പാലിയേറ്റീവ് പദ്ധതിയിലൂടെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും കിടപ്പുരോഗികളുടെ പരിചരണത്തിനു 11.5 ലക്ഷം രൂപയും വൃക്കരോഗികള്‍ക്ക് ഡയാലിസിസ് സഹായത്തിനു ഗ്രാമപഞ്ചായത്ത് വിഹിതം രണ്ടു ലക്ഷം രൂപയും വകയിരുത്തി.

എസ്.സി കുടുംബങ്ങളിലെ തകരാറിലായ അടുക്കളയുടെ പുനര്‍നിര്‍മാണത്തിനു 10 ലക്ഷം രൂപയും പാലിയേറ്റീവ് ഗ്രൂപ്പുകള്‍ക്ക് മൊബൈല്‍ ഗ്യാസ് ക്രിമിറ്റോറിയത്തിനു മൂന്നു ലക്ഷം രൂപയും ഏഴാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ഭരണഘടന സാക്ഷരത ഉറപ്പാക്കുക, ഭരണഘടന ആമുഖം നല്‍കുക എന്നിവയ്ക്ക് രണ്ടു ലക്ഷം രൂപയും കൗമാര പെണ്‍കുട്ടികള്‍ക്ക് സ്വയംപ്രതിരോധ പരിശീലനത്തിനും കൗണ്‍സിലിംഗിനും അഞ്ചു ലക്ഷം രൂപയും വനിതകള്‍ക്ക് തൊഴില്‍ നൈപുണ്യപരിശീലനവും സംരംഭത്തിനും 1.5 ലക്ഷം രൂപയും നീക്കിവച്ചു. ഉല്‍പ്പാദന മേഖലയില്‍ 38,05,000 രൂപയും പൊതു സേവനത്തിനു 68,48,500 രൂപയും പശ്ചാത്തല മേഖലയില്‍ 42 ലക്ഷം രൂപയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി നൈനാന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...

കരിപ്പൂരിലേക്ക് പുതിയ സർവീസുകളുമായി സലാല എയറും ആകാശയും ; ഒക്ടോബർ 25 മുതൽ തുടങ്ങും

0
കരിപ്പൂർ : സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല...