എറണാകുളം : ആലുവ മുന്‍സിപ്പാലിറ്റിയിലെ 22-ാം ഡിവിഷനായ പുളിഞ്ചോട് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 11 വരെ 42.15 ശതമാനം പേര്‍ ആണ് വോട്ട് ചെയ്തത്. പോളിങ് വൈകീട്ട് ആറിന് അവസാനിക്കും. ആകെ 574 വോട്ടര്‍മാരാണുള്ളത്. വാര്‍ഡ് കൗണ്‍സിലറായിരുന്ന അഡ്വ.ജെബി മേത്തര്‍ രാജ്യസഭാ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിദ്യ ബിജു മത്സരിക്കും.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എന്‍.കെ കവിത തന്നെയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. പി. ഉമാദേവിയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. ആലുവ വിദ്യാഭ്യാസജില്ലാ ഓഫീസര്‍ സി.സി. കൃഷ്ണകുമാറാണ് വരണാധികാരി.