Tuesday, April 15, 2025 12:52 pm

EXCLUSSIVE > > പണാപഹരണം ; പുല്ലാട് സഹകരണ ബാങ്ക് (നമ്പര്‍ 1375) സെക്രട്ടറിയെ സസ്പെന്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുല്ലാട് സര്‍വീസ് സഹകരണ ബാങ്ക് നമ്പര്‍ 1375 ന്റെ സെക്രട്ടറി ആന്‍സി കുരുവിളയെ സസ്പെന്റ് ചെയ്തു. സേവിംഗ്സ്  ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും നിക്ഷേപകര്‍ അറിയാതെ പണം പിന്‍വലിച്ച് പണാപഹരണം നടത്തിയതിനാണ് നടപടി. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചുപോയവരുടെയും നിക്ഷേപങ്ങളില്‍ നിന്ന് ഇപ്രകാരം പണം പിന്‍വലിച്ചിട്ടുണ്ട്. ചിട്ടിപ്പണം കണക്കില്‍ വരവ് ചെയ്യാതെ അതിലും തിരിമറി കാണിച്ചതായാണ് സഹകരണ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. പുല്ലാട് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മല്ലപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കാണ് അന്വേഷണ ചുമതല.

2022 ഓഗസ്ത് 8 മുതലാണ്‌ പുല്ലാട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ആന്‍സി കുരുവിളയെ സസ്പെന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ഇവരായിരുന്നു പുല്ലാട് ബാങ്കിന്റെ സെക്രട്ടറി. സഹകരണ വകുപ്പിന്റെ  കാരണം കാണിക്കല്‍ നോട്ടീസിന് സെക്രട്ടറി മറുപടി നല്‍കിയിരുന്നു. തെറ്റ് പറ്റിപ്പോയെന്നും മാപ്പാക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടെങ്കിലും സഹകരണ വകുപ്പ് ഇത് മുഖവിലക്കെടുത്തില്ല. നിലവിലുള്ള അഡ്‌ ഹോക്ക് കമ്മിറ്റിയുടെ പ്രസിഡന്റ് അനീഷ്‌ കുന്നപ്പുഴയാണ്. സെക്രട്ടറിക്കെതിരെ നടപടി എടുക്കുവാന്‍ ഇദ്ദേഹം താല്പര്യം കാണിച്ചില്ലെന്നും ആരോപണമുണ്ട്. സഹകരണ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ ഇപ്പോള്‍ നടപടി. സെക്രട്ടറിയെ സസ്പെന്‍ന്റ് ചെയ്തതായി പ്രസിഡന്റ് അനീഷ്‌ കുന്നപ്പുഴ ഇന്ന് സഹകരണ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്കിനെ രക്ഷപെടുത്താനും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുവാനും നിലവിലുള്ള ഭരണസമിതിക്കോ ബാങ്കിലെ ജീവനക്കാര്‍ക്കോ ഒരു താല്‍പ്പര്യവും ഉണ്ടായിരുന്നില്ല. പുല്ലാട് ബാങ്കില്‍ നിന്നും നിരവധി നിക്ഷേപകര്‍ക്ക് പണം ലഭിക്കുവാനുണ്ട്. ഈ വാര്‍ത്ത കഴിഞ്ഞദിവസം പത്തനംതിട്ട മീഡിയ പ്രസിദ്ധീകരിച്ചിരുന്നു.

ജോര്‍ജ്ജ് കുന്നപ്പുഴ ആയിരുന്നു ബാങ്കിന്റെ മുന്‍ പ്രസിഡന്റ്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബാങ്കിന്റെ ചുമതലകളില്‍ നിന്നും ജോര്‍ജ്ജ് കുന്നപ്പുഴ ബുദ്ധിപൂര്‍വ്വം രക്ഷപെടുകയായിരുന്നു. സഹകരണ വകുപ്പ് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് നടത്താതെ ജോര്‍ജ്ജ് കുന്നപ്പുഴ ഒഴിഞ്ഞുമാറി. ഇതോടെ ബാങ്ക് അഡ്‌മിനിസ്ട്രെറ്റര്‍ ഭരണത്തിലായി. തുടര്‍ന്ന് മൂന്നു സി.പി.എം പ്രതിനിധികളെ ഉള്‍പ്പെടുത്തി അഡ്‌ ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഇതിന്റെ പ്രസിഡന്റ് അനീഷ്‌ കുന്നപ്പുഴയാണ്. ഈ കമ്മിറ്റിയാണ് ഇപ്പോള്‍ ഭരണം നടത്തുന്നത് . ബാങ്കിന്റെ ചുമതലയില്‍ ഒരു നീതി മെഡിക്കല്‍ സ്റ്റോറും ഒരു ഒപ്റ്റിക്കല്‍ ഷോപ്പും പുല്ലാട് പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ സ്റ്റോറില്‍ ഒരു ഫാര്‍മസിസ്റ്റും ഒരു ഹെല്‍പ്പറും ഉണ്ട്. രണ്ടുപേരും താല്‍ക്കാലിക ജീവനക്കാരാണ്. കണ്ണാടിക്കടയിലും ഒരു താല്‍ക്കാലിക ജീവനക്കാരന്‍ മാത്രമാണ് ഉള്ളത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കാണ് ഇത്. ഇപ്പോഴും ലക്ഷക്കണക്കിന്‌ രൂപ നിക്ഷേപകര്‍ക്ക് മടക്കി നല്കുവാനുണ്ട്. വായ്പ നല്‍കിയ പണം തിരിച്ചുപിടിക്കാന്‍ ബാങ്ക് ഒരു നടപടിയും സ്വീകരിക്കുന്നില്ല. നിലവില്‍ 1കോടി 38 ലക്ഷം രൂപയുടെ നിക്ഷേപമാണ് തിരികെ നല്കുവാനുള്ളത്. 37 ലക്ഷം രൂപ വായ്പ നല്‍കിയത് തിരികെ ലഭിക്കുവാനുമുണ്ട്. ബാങ്കിന് ആകെ രണ്ടു ജീവനക്കാരാണ് ഉണ്ടായിരുന്നത്. സെക്രട്ടറിയും ഒരു ക്ലാര്‍ക്കും. സാമ്പത്തിക പ്രതിസന്ധി ആയതിനാല്‍ ഈ രണ്ടുപേര്‍ക്കും കഴിഞ്ഞ ഏതാനും മാസങ്ങളായി ശമ്പളമില്ല. സെക്രട്ടറി സസ്‌പെന്‍ഷനില്‍ ആയതോടെ ഒരു ക്ലാര്‍ക്ക് മാത്രമാണ് ഇവിടെയുള്ളത്. പുല്ലാട് ബാങ്കില്‍ നിക്ഷേപമായി ലഭിച്ച പണം ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഒക്കെയായി തീര്‍ന്നു. മുമ്പ് ഉണ്ടായിരുന്ന സെക്രട്ടറി സാമ്പത്തിക ക്രമക്കേടുകള്‍ കാട്ടിയെന്നും ആരോപണമുണ്ട്. എന്തായാലും പുല്ലാട് സര്‍വീസ് സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ ഇപ്പോള്‍ പെരുവഴിയിലാണ്.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമിതവേഗതയിലെത്തിയ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് നിരവധി പേർക്ക് പരിക്ക്

0
പാണ്ടിക്കാട്: ടൗണിൽ അമിതവേഗതയിലെത്തിയ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് നിരവധി പേർക്ക് പരിക്ക്....

ഡിഇഐ മേധാവിയും ഇന്ത്യന്‍ വംശജയുമായ നീല രാജേന്ദ്രയെ പിരിച്ചുവിട്ട് നാസ ; നടപടി ട്രംപിന്‍റെ...

0
വാഷിങ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ഡൈവേഴ്‌സിറ്റി,...

എരുമേലി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ ഹാങ്ങിംഗ് ഫെൻസിംഗ് നിർമാണ ജോലികൾ പൂർത്തിയായി

0
എരുമേലി : പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ ഹാങ്ങിംഗ് ഫെൻസിംഗ് നിർമാണ...