വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. വെച്ചൂച്ചിറയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കുടുംബ ശ്രീ, ഹരിത കർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത വർണ്ണ ശമ്പളമായ സ്വാതന്ത്ര്യ ദിന റാലി വെച്ചുച്ചിറ കവലയിൽ നിന്നും ആരംഭിച്ചു ബസ് സ്റ്റാൻഡിൽ സമാപിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ് രമാദേവി അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ഇ വി വർക്കി, രാജി വിജയകുമാർ, പൊന്നമ്മ ചാക്കോ, എം ജെ ജിനു, എലിസബേത്ത് തോമസ് , റെസി ജോഷി,പി എച്ച് നഹാസ്, ജോയി ജോസഫ്,എസ് പ്രസന്ന കുമാരി,ടി കെ രാജൻ, ഷാജി കൈപ്പുഴ, സജി കൊട്ടാരം, റവ. സോജി വർഗീസ് ജോൺ, റോബിൻ അലക്സ്‌, സാബു പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു. എം.ടി.വി.എച്ച്.എസ് കുന്നം, സി എം എസ് എൽ പി സ്കൂൾ എണ്ണൂറാംവയൽ, സെന്റ് തോമസ് എച്ച് എസ്, ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കോളനി, ഗവ. എല്‍.പി.എസ് വാറ്റുകുന്ന് എന്നീ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്തു. ബസ് സ്റ്റാൻഡിൽ കുട്ടികളുടെ മാസ് ഡിസ്പ്ലേയും കലാ പരിപാടികളും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...