Thursday, May 9, 2024 8:39 am

പുല്ലാട് ജി & ജി ഫൈനാന്‍സിയേഴ്സ് (PRD) ഉടമ ഓമനക്കുട്ടനും കുടുംബവും മുങ്ങി ? മുന്‍‌കൂര്‍ ജാമ്യത്തിന് നീക്കം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പുല്ലാട് ജി & ജി ഫൈനാന്‍സിയേഴ്സ് (PRD) ഉടമ ഓമനക്കുട്ടനും കുടുംബവും മുങ്ങി, ഇവര്‍ മുന്‍‌കൂര്‍ ജാമ്യത്തിന് നീങ്ങുന്നതായാണ് വിവരം. ഇവരുടെ വാഹനമെല്ലാം എവിടെയോ ഒളിപ്പിച്ചു. തെള്ളിയൂരിലെ വീടിന്റെ ഗേറ്റ് തുറന്നിട്ടിരിക്കുകയാണ്. വീട്ടില്‍ രണ്ടു ജോലിക്കാര്‍ മാത്രമാണ് ഇന്നലെയും ഇന്നും ഉണ്ടായിരുന്നത്. ജി & ജി ഫൈനാന്‍സിയേഴ്സിന് അമ്പതോളം ബ്രാഞ്ചുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. വിവിധ ശാഖകളിലായി 600 കോടിയോളം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നതായാണ് വിവരം. കുറിയന്നൂര്‍ ബ്രാഞ്ചില്‍ മാത്രം പ്രതിമാസം 80 ലക്ഷത്തോളം രൂപ പലിശയായി നല്‍കിയിരുന്നു. പ്രതിമാസം പലിശ വാങ്ങാതെ നിക്ഷേപത്തോടൊപ്പം ചേര്‍ത്തവരും വളരെയാണ്. പുല്ലാട്, കുളനട, മാലക്കര തുടങ്ങിയ ബ്രാഞ്ചുകളിലും മറ്റ് ശാഖകളെ അപേക്ഷിച്ച് നിക്ഷേപം കൂടുതല്‍ ഉണ്ടായിരുന്നു. പല ശാഖകളിലും നിക്ഷേപകര്‍ ഒറ്റക്കും കൂട്ടായും എത്തി നിക്ഷേപം മടക്കിനല്‍കാന്‍ ആവശ്യപ്പെടുകയാണ്. ചില ശാഖകളില്‍ കയ്യേറ്റത്തിനുവരെ നിക്ഷേപകര്‍ തുനിഞ്ഞിട്ടുണ്ട്.

ഇന്നലെ രാവിലെ 11 മണിയോടെ അറുപതോളം നിക്ഷേപകരാണ് തെള്ളിയൂരിലെ ഓഫീസിനു മുമ്പില്‍ കൂടിയത്. ഉടമ ഓമനക്കുട്ടന്‍ വിളിച്ചതനുസരിച്ച് ചര്‍ച്ചക്ക് വന്നതാണ് ഇവര്‍. ഇതിനുമുമ്പ് രണ്ടുപ്രാവശ്യം മീറ്റിംഗ് കൂടിയിരുന്നു. ഓഫീസ് അടച്ചിരുന്നതിനാല്‍ തൊട്ടടുത്തുള്ള ഓമനക്കുട്ടന്റെ വീട്ടില്‍ ഇവരില്‍ ചിലര്‍ എത്തിയപ്പോഴാണ് വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലായത്‌. ഇവര്‍ക്കുണ്ടായിരുന്ന എല്ലാ വാഹനങ്ങളും വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. ആറോളം വാഹനങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നുവെന്ന് നിക്ഷേപകര്‍ പറഞ്ഞു. ഓമനക്കുട്ടന്റെ ഫോണില്‍ നിക്ഷേപകര്‍ മാറിമാറി വിളിച്ചിട്ടും എടുത്തില്ല. ഓമനക്കുട്ടന്‍ താമസിക്കുന്ന സ്ഥലത്ത് 5 ഏക്കര്‍ വസ്തുവുണ്ട്. കൂടാതെ നാലായിരത്തിലധികം സ്കയര്‍ ഫീറ്റ്‌ വിസ്തൃതിയിലുള്ള വീടും. ഈ വസ്തുവും വീടും ഒരു പ്രമുഖ ചിട്ടിക്കമ്പിനിയില്‍ പണയപ്പെടുത്തിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. തൊട്ടടുത്ത്‌ വേറെയും സ്ഥലം ഇവര്‍ക്കുണ്ടെന്നും എന്നാല്‍ ഇതൊക്കെ ചില ബന്ധുക്കളുടെ പേരിലാക്കിയെന്നു സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു.

വെണ്മണി പോലീസില്‍ ചിലര്‍ പരാതി നല്കിയിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 28 ലക്ഷം രൂപ നിക്ഷേപിച്ചയാല്‍ ഇന്ന് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് ബഡ്സ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌താല്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും കുരുക്ക് മുറുകും. വരുംദിവസങ്ങളില്‍ പോലീസ് കേസുകളുടെ എണ്ണം കൂടുവാന്‍ സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഉടമകള്‍ മുന്‍‌കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. നിക്ഷേപകരില്‍ ഒരുവിഭാഗത്തിന് പണം നഷ്ടപ്പെട്ടെങ്കിലും പരാതിയില്ല എന്നത് ശ്രദ്ധേയമാണ്. പോലീസില്‍ പരാതി കൊടുക്കുവാനും ഇവര്‍ തയ്യാറല്ല. ഇവരാണ് മറ്റുള്ള നിക്ഷേപകരെ നിയമനടപടികളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. നിക്ഷേപമായി ലഭിച്ച കോടികള്‍ എവിടേക്ക് മാറ്റി എന്നത് ദുരൂഹമാണ്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. >>> തുടരും ….

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡാറ്റയുടെ കൃത്യത സംബന്ധിച്ച് യാതൊരു ഉറപ്പും ഞങ്ങള്‍ നൽകുന്നില്ല. ആവശ്യമെങ്കില്‍ പ്രഗല്‍ഭരായ അഭിഭാഷകര്‍, കമ്പിനി സെക്രട്ടറിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തുക.

ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലപ്പുറത്ത് ഈ വർഷവും പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി രൂക്ഷമാകും ; മുന്നറിയിപ്പ് നൽകി അധികൃതർ

0
കോഴിക്കോട്: ഈ വർഷവും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി. മലബാറിലെ...

​കുൽഗാമിൽ ലഷ്കർ ഭീകരനെ സുരക്ഷാ സേന വധിച്ചു

0
ശ്രീന​ഗർ: ജമ്മു കശ്മീരിലെ കുൽ​ഗാം ജില്ലയിൽ‌ ഭീകരവേട്ട തുടർന്ന് സുരക്ഷാ സേന....

കേരളത്തിൽ പുതിയ പാർട്ടി രൂപീകരിക്കാനുറച്ച് ജെഡിഎസ് ; ജോസ് തെറ്റയിൽ അധ്യക്ഷനായേക്കും

0
തിരുവനന്തപുരം: ജെഡിഎസ് കേന്ദ്ര നേതൃത്വത്തെ തള്ളി പുതിയ പാർട്ടി രൂപീകരിക്കാൻ ഉറച്ച്...

തെലങ്കാനയിൽ കോൺഗ്രസിനെ പിന്തുണക്കുമ്പോഴും ഒരു സീറ്റിൽ ഒറ്റക്ക്‌ മത്സരിച്ച് സി.പി.എം

0
ഹൈദരാബാദ്: ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായി തെലങ്കാനയിൽ കോൺഗ്രസിനെ പിന്തുണക്കുമ്പോഴും ഒരു സീറ്റിൽ...